HOME
DETAILS

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

  
Web Desk
October 27, 2025 | 2:18 AM

UAE traffic alert Speed limit reduced in Abu Dhabi after accident

അബൂദബി: അടുത്തിടെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് അബൂദബി പൊലിസ് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗത കുറയ്ക്കുന്ന സംവിധാനം വീണ്ടും സജീവമാക്കി. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും കൂടുതല്‍ അപകടങ്ങള്‍ തടയാനുമായി ഈ ഭാഗത്തെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു.

ഇത് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രത്യേകിച്ചും ഈ തിരക്കേറിയ റൂട്ടില്‍ പരിഷ്‌കരിച്ച വേഗനിയന്ത്രണങ്ങള്‍ ജാഗ്രതയോടെ പാലിക്കാനും ശ്രദ്ധാപൂര്‍വം വാഹനമോടിക്കാനും അധികൃതര്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു. അതിനിടെ, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (അബൂദബി മൊബിലിറ്റി) ഇന്ന് മുതല്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വേഗപരിധി സംവിധാനമായ വേരിയബിള്‍ സ്പീഡ് ലിമിറ്റ് (വി.എസ്.എല്‍) സജീവമാക്കും.

തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നില്‍ ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് എഡി മൊബിലിറ്റി സോഷ്യല്‍ മീഡിയ പ്രഖ്യാപനത്തില്‍ പറഞ്ഞു.

പുതിയ സംവിധാനത്തിനു കീഴില്‍ പോസ്റ്റ് ചെയ്ത വേഗപരിധികള്‍ ഇനി പറയുന്ന സാഹചര്യങ്ങളില്‍ മാറിയേക്കാം:

* പ്രതികൂല കാലാവസ്ഥ (ഉദാഹരണത്തിന് മഴ, മൂടല്‍മഞ്ഞ്, മണല്‍ക്കാറ്റ്, തിരക്കുള്ള സമയത്തെ ഗതാഗത തടസം)

* വാഹന പ്രവാഹത്തെ ബാധിക്കുന്ന പ്രധാന സംഭവങ്ങള്‍

* റോഡ് പ്രവൃത്തികള്‍, അല്ലെങ്കില്‍ താല്‍ക്കാലിക ലെയ്ന്‍ അടയ്ക്കലുകള്‍

ഡ്രൈവര്‍മാരോട് സഹകരിക്കാനും പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരിധികള്‍ കര്‍ശനമായി പാലിക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു. തത്സമയ ക്രമീകരണങ്ങള്‍ കൂട്ടിയിടികള്‍ ഒഴിവാക്കാനും തിരക്ക് കുറയ്ക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഏകപക്ഷീയമായി ഡ്രൈവര്‍മാരെ മന്ദഗതിയിലാക്കാനല്ലെന്നും അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

The Abu Dhabi Police have reactivated the speed reduction system on Sheikh Tahnoon Bin Mohammed road, following a recent traffic accident. Authorities confirmed that the speed limit on this stretch has been reduced to 80 km/hr to enhance road safety and prevent further incidents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  3 hours ago
No Image

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Kerala
  •  4 hours ago
No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  11 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  11 hours ago
No Image

വിദ്വേഷ പ്രസംഗം; കര്‍ണാടകയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെതിരെ കേസ് 

National
  •  11 hours ago
No Image

ചിറക് വിടർത്തി റിയാദ് എയർ: ആദ്യ വിമാനം ലണ്ടനിലേക്ക്; 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങൾ

uae
  •  12 hours ago
No Image

'എന്നെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരന് കൂടുതൽ അവസരങ്ങൾ ലഭിക്കണം'; പുറത്താക്കുന്നതിന് മുമ്പ് സെലക്ടർമാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  12 hours ago
No Image

മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; 22-കാരനായ വിദ്യാർഥിയുടെ വയറ് കീറി, രക്ഷപ്പെടാൻ ഓടിയപ്പോൾ കൈയിലെ വിരലും മുറിച്ചു

crime
  •  12 hours ago