HOME
DETAILS

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

  
October 27, 2025 | 3:09 AM

crucial announcement likely in kerala and four other states election commissions press conference on intensive voter list revision today

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) തീയതി ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന് വൈകിട്ട് 4.15 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. ഡൽഹി നിർവചാൻ സദനിൽ നിശ്ചയിച്ച  വാർത്താസമ്മേളനത്തിലാകും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നടപ്പാകാൻ പോകുന്ന എസ്.ഐ.ആർ നടപടി ക്രമങ്ങളെ കുറിച്ച് കമ്മിഷൻ വിശദമാക്കുക. ഒന്നിലധികം ഘട്ടങ്ങളിലാകും എസ്.ഐ.ആർ നടപ്പാക്കുക.

എസ്.ഐ.ആർ നീട്ടി വെക്കണമെന്ന് കേരളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നവംബർ ഒന്ന് മുതൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്.ഐ.ആർ നടപ്പിലാക്കുമെന്നാണ് സൂചന. ബംഗാളിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

നേരത്തെ, എസ്.ഐ.ആറിനെതിരെ കേരളം ഒറ്റക്കെട്ടായി നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമുള്ള എസ്.ഐ.ആർ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലിൽ ആക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരുന്നു.

രേഖകളുടെ അഭാവത്തിന്റെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടിയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

 

Election Commission's press conference today is expected to announce the dates for the Intensive Voter List Revision (SIR) in Kerala and four other states. Kerala had earlier requested the Chief Election Commissioner to postpone the SIR.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  3 hours ago
No Image

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

Kerala
  •  3 hours ago
No Image

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

uae
  •  3 hours ago
No Image

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

Kerala
  •  4 hours ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  4 hours ago
No Image

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Kerala
  •  4 hours ago
No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  11 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  11 hours ago
No Image

വിദ്വേഷ പ്രസംഗം; കര്‍ണാടകയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെതിരെ കേസ് 

National
  •  12 hours ago