വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല
കാരമുക്ക് (തൃശൂര്‍): മണലൂര്‍ ഗവ.ഐ.ടി.ഐ റോഡില്‍ വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോളെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സലീഷിനെ കാണാനില്ല.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കുഞ്ഞുങ്ങള്‍ അടുത്ത വീട്ടിലെത്തി അമ്മ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് പറയുകയായിരുന്നു. പിന്നാലെ അയല്‍ക്കാരെത്തി നോക്കിയപ്പോള്‍ മുറിയിലെ കിടക്കയില്‍ നിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ അന്തിക്കാട് പൊലിസെത്തി.
ഇവരുടെ ഭര്‍ത്താവ് സലിഷിനെ കാണുന്നില്ല. പൊലിസ് സലീഷിനെ പലതവണ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. സലീഷ് വരാതിരുന്നതിനെ തുടര്‍ന്ന് വൈകിട്ട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം പറയാനാകൂവെന്ന് പൊലിസ് വ്യക്തമാക്കി.
ഒന്നര വര്‍ഷമായി ഇവര്‍ ഐ.ടി.എ റോഡിലെ വാടക വീട്ടിലാല്‍ താമസിക്കാന്‍ തുടങ്ങിയിട്ട്. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി സെയില്‍സില്‍ ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു.
ചാലക്കുടി സ്വദേശിനിയായ നിഷ നേരത്തേ വിവാഹിതയായിരുന്നു. അസുഖം മൂലം ആദ്യഭര്‍ത്താവ് മരിച്ചു. തുടര്‍ന്നാണു നിഷയും സലീഷും വിവാഹിതരായത്. നിഷയുടെ ആദ്യ ഭര്‍ത്താവിലുള്ള രണ്ട് കുട്ടികളാണ് ഇവരോടൊപ്പം താമസം. സലീഷുമായുള്ള ബന്ധത്തില്‍ മക്കളില്ല. നിഷയെ സലീഷ് മര്‍ദിക്കാറുണ്ടെന്നും പൊലിസില്‍ നേരത്തേ പല തവണ പരാതി നല്‍കിയിട്ടുണ്ടെന്നും പറയുന്നു. മക്കള്‍: വൈഗ, വേദ.
a 35-year-old woman named nishamol was found dead in her rental house on the manalur govt iti road in thrissur. her husband, saleesh, is missing, and police have launched a search after repeated phone calls went unanswered. neighbors discovered the body after the children reported that their mother was not waking up. the cause of death will be confirmed after the postmortem. the couple had been living in the house for over a year, and previous complaints indicated alleged domestic violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."