HOME
DETAILS

ശക്തമായി തിരമാലയില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

  
October 27, 2025 | 3:16 AM

fisherman dies after falling into sea in arthunkal alappuzha

 

ആലപ്പുഴ: അര്‍ത്തുങ്കലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേര്‍ത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി (55) ആണ് ദാരുണമായി മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ ശക്തമായ തിരമാലകളില്‍ വള്ളം പെട്ടതിനെ തുടര്‍ന്ന് തെറിച്ചു കടലില്‍ വീഴുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് അര്‍ത്തുങ്കല്‍ ആയിരം തൈ കടപ്പുറത്ത് നിന്ന് ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയത്. കരക്കെത്തിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതാണ്.

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാനാണ് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. ഇതിന്റെ രണ്ടിന്റെയും സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുന്നത്.

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്നാണ് കാലാവസ്ഥയുടെയും മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നതാണ്.

 

fisherman named Paul Devasty (55) from Thumbolissery, Cherthala South, tragically died after falling into the sea while fishing at Arthunkal in Alappuzha. The incident occurred when strong waves hit his boat, throwing him into the water early this morning. His body was later brought ashore and taken to the hospital for post-mortem before being handed over to his relatives.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

National
  •  3 hours ago
No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  3 hours ago
No Image

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

Kerala
  •  3 hours ago
No Image

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

uae
  •  4 hours ago
No Image

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

Kerala
  •  4 hours ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  4 hours ago
No Image

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Kerala
  •  4 hours ago
No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  11 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  12 hours ago