സൂപ്പർ മാർക്കറ്റിൽ നിന്ന് 6,60,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ചു; രണ്ടാം മണിക്കൂറിൽ ദുബൈ പൊലിസ് കൈയ്യോടെ പൊക്കി
ദുബൈ: ദുബൈയിലെ ഒരു സൂപർ മാർക്കറ്റിൽ നിന്ന് 660,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ച മുഖംമൂടിധാരികളായ രണ്ടു കള്ളന്മാരെ റിപ്പോർട്ട് ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ, ബർദുബൈ പൊലിസ് സ്റ്റേഷൻ തിരിച്ചറിയുകയും അറസ്റ്റ് നടത്തുകയും ചെയ്തു. വിമാനത്തിൽ കയറുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്.
ഇവർ ഒരു വലിയ സൂപർ മാർക്കറ്റ് കൊള്ളയടിക്കാനാണ് പദ്ധതിയിട്ടതെന്ന് ബർദുബൈ പൊലിസ് സ്റ്റേഷൻ അധികൃതർ വെളിപ്പെടുത്തി. രാത്രി വൈകി, സൂപർ മാർക്കറ്റിന്റെ പിൻവശത്തെ എൻട്രൻസിലെ വാതിൽ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ച് അകത്തു കടന്നു. 60,000 ദിർഹം അടങ്ങിയ നാല് പണപ്പെട്ടികൾ തുറന്ന മോഷ്ടാക്കൾ, പ്രധാന സേഫ് അതേ ഉപകരണങ്ങൾ ഉപയോഗിച്ച് തുറന്ന് 600,000 ദിർഹം കൂടി മോഷ്ടിച്ചു.
പിറ്റേന്ന് രാവിലെ ജീവനക്കാരിൽ ഒരാൾ സൂപർ മാർക്കറ്റ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണം കണ്ടെത്തിയത്. ഉടൻ പൊലിസിൽ വിവരമറിയിച്ചു.
ഡ്യൂട്ടി ഓഫിസർ, ഫോറൻസിക് വിദഗ്ധർ, സി.ഐ.ഡി അന്വേഷകർ എന്നിവരടങ്ങിയ ദ്രുത പ്രതികരണ സംഘം സ്ഥലത്തെത്തി തെളിവുകൾ പരിശോധിച്ചു. പ്രതികൾ മുഖം മൂടി ധരിച്ച് തങ്ങളുടെ വ്യക്തിത്വം മറച്ചു വെക്കാൻ ശ്രമിച്ചിട്ടും, അവരുടെ നീക്കങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. എ.ഐ ഉപകരണങ്ങൾ, ഡാറ്റ വിശകലനം, തെളിവുകൾ എന്നിവ ഉപയോഗിച്ച് മോഷ്ടാക്കളെ കൃത്യമായി തിരിച്ചറിഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ, മോഷ്ടിച്ച പണവുമായി രാജ്യം വിടാനുള്ള കള്ളന്മാരുടെ നീക്കം ബോധ്യപ്പെട്ടു. ബർദുബൈ പൊലിസ് സ്റ്റേഷനും എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡിപാർട്മെന്റും തമ്മിലുള്ള അതിവേഗ ഏകോപനത്തിലൂടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച പണം പൂർണമായും വീണ്ടെടുക്കുകയും ചെയ്തു. പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
Within two hours of receiving a report, Bur Dubai Police Station identified and arrested two masked thieves who stole Dh660,000 from a supermarket in Dubai and attempted to flee the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."