HOME
DETAILS
MAL
കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
October 27, 2025 | 4:32 AM
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ബാലുശ്ശേരി കിനാലൂർ സ്വദേശിയായ ഏഴുകണ്ടി ചാക്കിയോളി മുജീബ് (52) ആണ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു.
പരേതനായ ചാക്കിയോളി അബുവാണ് പിതാവ്. സൈനബയാണ് മാതാവ്. ഫാത്തിമ, മാജിദ എന്നിവരാണ് ഭാര്യമാർ. മക്കൾ: സൈനബ്, സീനത്ത്. മയ്യിത്ത് നാട്ടിൽ എത്തിച്ചു മറവ് ചെയ്യും. ഇതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കുവൈത്ത് കെ.എം.സി.സി അറിയിച്ചു.
Summary : Kozhikode native dies of heart attack in Kuwait
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."