HOME
DETAILS
MAL
പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്
Web Desk
October 27, 2025 | 5:14 PM
കോഴിക്കോട്: പിഎം ശ്രീ പദ്ധതി പിൻവലിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎഫിന്റെ വിദ്യാർഥി സംഘടനകൾ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ആ ദിവസം തന്നെ വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും യുഡിഎസ്എഫ് നേതാക്കൾ വ്യക്തമാക്കി.
സർക്കാർ പിഎം ശ്രീ ഒപ്പിട്ടതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സിപിഐയും ഈ വിഷയത്തിൽ ഇടഞ്ഞു നിൽക്കുകയാണ്. കെഎസ് യു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."