HOME
DETAILS
MAL
അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ
October 28, 2025 | 2:09 AM
ഗസ്സ: വെടിനിർത്തലിനു പിന്നാലെ ഇസ്റാഈൽ കരാറുകൾ ലംഘിച്ചതോടെ ഗസ്സയിൽ പട്ടിണി തുടരുന്നു. റഫയിലെ അതിർത്തി ഉൾപ്പെടെ തുറക്കാൻ ഇസ്റാഈൽ തയാറായില്ല. ഇതോടെ അവശ്യസാധനങ്ങളുമായുള്ള ലോറികൾ ഈജിപ്തിലെ അതിർത്തിയിൽ കെട്ടിക്കിടക്കുകയാണ്.
ഇസ്റാഈൽ ഗസ്സയിൽ ഒറ്റപ്പെട്ട ആക്രമണം തുടരുന്നുമുണ്ട്. കഴിഞ്ഞ 48 മണിക്കൂറിൽ ഗസ്സയിലെ ആക്രമണത്തിൽ എട്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 13 പേർക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ അന്താരാഷ്ട്ര സഹായം എത്തിക്കുന്നത് ഇസ്റാഈൽ തടയുന്നുണ്ട്. യു.എന്നിന്റെ ഫലസ്തീൻ അഭയാർഥികൾക്കുള്ള ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ 6000 ട്രക്കുകൾ അതിർത്തിക്കപ്പുറത്ത് അനുമതി കാത്തു കിടക്കുകയാണ്.
gaza is starving israel has not opened the rafah border
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."