യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കും. മറ്റന്നാൾ, അതായത് ഒക്ടോബർ 30-ന് വൈകുന്നേരം 4.45 മുതൽ രാത്രി 8.00 മണി വരെയാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് നിയന്ത്രണം.
ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിൻ്റെ റൺവേ ക്രോസ് ചെയ്ത് കടന്നുപോകുന്ന പതിവ് അനുഷ്ഠാനം കാരണമാണ് ഈ സമയക്രമീകരണം.
വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്ന സാഹചര്യത്തിൽ, ഈ സമയങ്ങളിൽ യാത്ര ചെയ്യേണ്ടവർ തങ്ങളുടെ വിമാനങ്ങളുടെ പുതുക്കിയ ഷെഡ്യൂളുകളും സമയക്രമവും അറിയുന്നതിനായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു. യാത്രക്കാർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
Flight services at Thiruvananthapuram (Trivandrum) International Airport will be temporarily suspended on October 30th, from 4:45 PM to 8:00 PM.
This closure is to facilitate the traditional Alpasi Arattu procession of the Sree Padmanabhaswamy Temple, which crosses the airport's runway—a centuries-old ritual. Passengers are advised to contact their respective airlines for updated flight schedules and timings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."