പനീര്‍ ടിക്ക റോള്‍ ; ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും സൂപ്പര്‍
ഉണ്ടാക്കാനും കഴിക്കാനും വളരെ എളുപ്പമുള്ള റെസിപ്പിയാണിത്. കുട്ടികള്‍ക്കും വലിയവര്‍ക്കും പെട്ടെന്നു ഇഷ്ടമാകുന്ന ഈ വിഭവം ഉണ്ടാക്കാന്‍ മറക്കല്ലേ....
തൈര് - 3 ടേബിള്‍ സ്പൂണ്‍
മുളകു പൊടി - കാല്‍ ടീസ്പൂണ്‍
ചാട്ട് മസാല - കാല്‍ ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി അരച്ചത് - അരസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍

പനീര്‍ - കഷണങ്ങളാക്കിയത് - അര കപ്പ്
തക്കാളി കഷണങ്ങളാക്കിയത് - അര കപ്പ്(പള്‍പ്പ് ഒഴിവാക്കുക)
ഗോതമ്പു പൊടി - മുക്കാല്‍ കപ്പ്
കാപ്‌സിക്കം -അര കപ്പ്
പാല്‍ - അര കപ്പ്
ഉണ്ടാക്കുന്ന വിധം
തൈര് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മുളകു പൊടിയും ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചാട്ട്മസാലയും ചേര്‍ത്ത് ഉപ്പും ഗരം മസാലയും ചേര്‍ത്തു മിക്‌സ് ചെയ്യുക. ഇതിലേക്ക് തക്കാളിയും പനീറും ചേര്‍ത്തു 10 മിനിറ്റ് അനക്കാതെ വയ്ക്കുക. എണ്ണ ചൂടാക്കി കാപ്‌സിക്കം ചേര്‍ത്തു വഴറ്റി ഇതിലേക്ക് പനീര്‍ മിശ്രിതം ചേര്‍ത്ത് അഞ്ചു മിനിറ്റ് കൂടി വഴറ്റണം.

ഫില്ലിങ് റെഡി. ഗോതമ്പു പൊടിയും ഉപ്പും പാലും ചേര്‍ത്ത് കുഴച്ചു വയ്ക്കുക. ചെറിയ ഉരുളയെടുത്തു പരത്തി ചുട്ടെടുക്കുക. എത്ര ചപ്പാത്തി വേണോ അത്രയും എണ്ണം. ഓരോ ചപ്പാത്തിയുടെ ഉള്ളിലും കുറച്ചു കുറച്ചു ഫില്ലിങ് വച്ചു റോള്‍ ചെയ്യുക. ഇത് നെയ്യോ ബട്ടറോ പുരട്ടിയ തവയില്‍ വച്ച് ഒന്നുകൂടെ വേവിച്ചെടുക്കുക. ചൂടോടെ കഴിച്ചു നോക്കൂ... അടിപൊളി രുചിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."