'തെങ്ങോല കൈവേല' ശില്‍പ്പശാല സമാപിച്ചു
കാസര്‍കോട്: തെങ്ങിന്‍ കരുത്തോലയിലും കമനീയ കല്ല്യാണ പന്തലൊരുക്കാമെന്ന് തെങ്ങോല കൈവേല ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ തെളിയിച്ചു. കമനീയമായ പന്തല്‍ ഒറ്റമണിക്കൂര്‍ കൊണ്ടു തീര്‍ത്താണ് കാഴ്ച്ചക്കാരെയും കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും ഇവര്‍ ഞെട്ടിച്ചത്. തീരെ ചിലവു കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കാമെന്നതാണ് തെങ്ങിന്‍ കുരുത്തോല കൊണ്ടുള്ള കല്ല്യാണ മണ്ഡപമെന്നതാണ് പ്രത്യേകത. തെങ്ങിന്‍ കുരുത്തോല ചെത്തിയെടുത്താല്‍ തെങ്ങിന് കേടുവരാത്തതിനാല്‍ തെങ്ങിനും ദോഷമുണ്ടാകില്ലെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍ ഫോക്ക്‌ലാന്റ്, കാസര്‍കോട് സി.പി.സി.ആര്‍.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നു ദിവസങ്ങളിലായി സി.പി.സി.ആര്‍.ഐ കേന്ദ്രത്തില്‍ തെങ്ങോല കൈവേല ശില്‍പ്പശാല സംഘടിപ്പിച്ചത്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി കലാകാരന്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത് അവരുടെ കഴിവുകള്‍ തെളിയിച്ചു. കമനീയ ശില്‍പ്പങ്ങള്‍ കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരെത്തി. കര്‍ണ്ണാടകയില്‍ നിന്നെത്തിയ സംഘമാണ് തെങ്ങിന്‍ കുരുത്തോല കൊണ്ട് ഇന്നലെ കമനീയമായ കല്ല്യാണ മണ്ഡപം ഒരുക്കിയത്. ഇന്നലെ ശില്‍പ്പശാലയുടെ സമാപന യോഗത്തില്‍ വെച്ച് പങ്കെടുത്ത കലാകാരന്‍മാരെ ആദരിച്ചു. ഫോക്‌ലാന്റ് ചെയര്‍മാന്‍ വി.ജയരാജന്‍, സി.പി.സി.ആര്‍.ഐ തലവന്‍ ഡോ.സി. തമ്പാന്‍, മംഗളുരു സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ.ശിവറാം ഷെട്ടി, ശ്രീ പദ്‌റേ, വി.വി പ്രഭാകരന്‍, ഡോ. പി. ചൗഡപ്പ, ഡോ. ഡി. ജഗന്നാഥന്‍ എന്നിവര്‍ സമാപന യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."