HOME
DETAILS

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

  
October 29, 2025 | 1:55 PM

palakkad murder husband hacks wife to death over family dispute

പാലക്കാട്: മാത്തൂർ പല്ലഞ്ചാത്തനൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്നു. മാത്തൂർ പല്ലഞ്ചാത്തനൂർ പൊള്ളംപാടം വീട്ടിൽ ഇന്ദിര (55) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വാസു (62) ആണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ബുധനാഴ്ച രാവിലെ ഏകദേശം 10 മണിയോടെ വീട്ടിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് അയൽവാസിയായ രാജൻ ഓടിയെത്തുകയായിരുന്നു.വീടിൻ്റെ അടുക്കള ഭാഗത്ത് ഇന്ദിരയെ മരിച്ച നിലയിൽ കണ്ടെത്തി.വീടിൻ്റെ മുൻവശത്ത് കൊടുവാളുമായി വാസു നിൽപ്പുണ്ടായിരുന്നു. അയൽവാസി വാസുവിൻ്റെ കൈയിൽ നിന്ന് കൊടുവാൾ പിടിച്ചുവാങ്ങി.

കൊലപാതക കാരണം:

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് അറിയിച്ചു.ഭാര്യയും മക്കളും ചേർന്ന് തന്നെ കുറ്റപ്പെടുത്തുന്നതായി വാസു ആരോപിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി ഇന്ദിരയും വാസുവും തമ്മിൽ വാക്കുതർക്കം ഉണ്ടായി.ബുധനാഴ്ച രാവിലെ മക്കൾ ജോലിക്ക് പോയ ശേഷം ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടാകുകയും, ഇതിൽ പ്രകോപിതനായ വാസു കൊടുവാളെടുത്ത് ഇന്ദിരയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  a day ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  a day ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  a day ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  a day ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  a day ago