HOME
DETAILS

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

  
December 08, 2025 | 5:09 AM

dubai-sharjah routes hit by heavy morning traffic delays

ദുബൈ: തിങ്കളാഴ്ച രാവിലെ ദുബൈയിലും ഷാർജയിലും നിരവധി റോഡ് അപകടങ്ങളും വാഹനങ്ങളുടെ തിരക്കും കാരണം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ദുബൈയിലേക്കുള്ള വാഹനങ്ങളെ ഇത് സാരമായി ബാധിച്ചതായി, ഗൂഗിൾ മാപ്‌സിലെ തത്സമയ ഡാറ്റ വ്യക്തമാക്കുന്നു. 

ദുബൈയിലേക്കുള്ള പ്രധാന പാതകളിൽ കുരുക്ക്

ദുബൈയിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായത്. അൽ ഇത്തിഹാദ് സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) എന്നീ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.

അൽ ഇത്തിഹാദ് സ്ട്രീറ്റിൽ: ഷാർജയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ദുബൈയിലെ അൽ നഹ്ദ ഫസ്റ്റ് ഭാഗത്താണ് കൂടുതൽ ബുദ്ധിമുട്ടുണ്ടായത്. ഇവിടെയുണ്ടായ ഒരപകടം കാരണം ചില ലൈനുകളിലെ ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങളുടെ നീക്കം മന്ദ​ഗതിയിലായി.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311): മുഹൈസിന തേർഡ് ഭാഗത്തുണ്ടായ മറ്റൊരു അപകടം കാരണം യാത്ര കൂടുതൽ ദുഷ്‌കരമായി. ഈ ഭാഗത്തുകൂടി പോകുന്ന വാഹനങ്ങൾ ലൈനുകൾ മാറി, വളരെ സാവധാനം മുന്നോട്ട് പോകാൻ നിർബന്ധിതരായി.

ഷാർജയിലെ അപകടങ്ങൾ

ഷാർജയിലെ അപകടങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെ ഷാർജ ഭാഗത്തും അപകടങ്ങളുണ്ടായി.

അതുപോലെ, ഇതേ മേഖലയിലെ നാലാം ഇൻഡസ്ട്രിയൽ സ്ട്രീറ്റിലും അപകടമുണ്ടായി. ഇതോടെ പല ഡ്രൈവർമാരും മറ്റ് വഴികൾ തേടി, ഇത് ദുബൈയിലേക്ക് പോകുന്ന സമീപ റോഡുകളിലും തിരക്ക് കൂട്ടി.

പൊലിസ് മുന്നറിയിപ്പ്

തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ, ഡ്രൈവർമാർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്നും, ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്ന പ്രവർത്തികൾ ഒഴിവാക്കണമെന്നും ദുബൈ പൊലിസ് ആവശ്യപ്പെട്ടു. 

"അപകട സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണം, ഇത് ഗതാഗതം സുഗമമായി മുന്നോട്ട് പോകാൻ സഹായിക്കും, അതോടൊപ്പം അടിയന്തര രക്ഷാപ്രവർത്തകർക്ക് അവരുടെ ജോലി വേഗത്തിൽ ചെയ്യാനും കഴിയും," ദുബൈ പൊലിസ് എക്സിൽ വ്യക്തമാക്കി.

പൊലിസിന്റെ ഈ നിർദ്ദേശം, ആംബുലൻസ്, ഫയർ സർവീസ്, പൊലിസ് പട്രോൾ ടീമുകൾ എന്നിവർക്ക് അപകടസ്ഥലങ്ങളിൽ വേഗത്തിൽ എത്തി രക്ഷാപ്രവർത്തനം നടത്താൻ പൊതുജനങ്ങളുടെ സഹകരണം എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.

Multiple road traffic accidents and heavy vehicle volumes caused widespread congestion on Dubai and Sharjah roads during the morning rush hour, heavily impacting the flow of traffic heading into Dubai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  8 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  8 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  8 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  8 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  8 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  8 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  8 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  8 days ago
No Image

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

oman
  •  8 days ago