ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിംഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം
ദുബൈ: ദുബൈ സ്റ്റുഡിയോ സിറ്റി, ദുബൈ ഔട്ട്‌സോഴ്‌സ് സിറ്റി എന്നിവിടങ്ങളിലെ രണ്ട് പുതിയ മേഖലകളിലേക്ക് കൂടി പെയ്ഡ് പാർക്കിംഗ് സംവിധാനം വ്യാപിപ്പിച്ച് പാർക്കിൻ.
ഒക്ടോബർ 31-നാണ് ദുബൈയിലെ ഏറ്റവും വലിയ പൊതു പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി (Parkin PJSC) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയതായി ഉൾപ്പെടുത്തിയ പ്രദേശങ്ങളിൽ സെെൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പാർക്കിൻ അറിയിച്ചു.
പുതിയ പാർക്കിംഗ് നിരക്കുകൾ (T-കോഡ്)
- പുതിയ മേഖലകളിൽ T-കോഡ് താരിഫ് സിസ്റ്റമാണ് ഉള്ളത്. താരിഫ് നിരക്കുകൾ താഴെ നൽകുന്നു:
ദുബൈ ഔട്ട്‌സോഴ്‌സ് സിറ്റി (സോൺ കോഡ് 812T), ദുബൈ സ്റ്റുഡിയോ സിറ്റി (സോൺ കോഡ് 675T) എന്നിവിടങ്ങളിലെ നിരക്കുകൾ:
സമയം നിരക്ക്
0.5 മണിക്കൂർ 2 ദിർഹം
1 മണിക്കൂർ 4 ദിർഹം
2 മണിക്കൂർ 8 ദിർഹം
3 മണിക്കൂർ 12 ദിർഹം
4 മണിക്കൂർ 16 ദിർഹം
5 മണിക്കൂർ 20 ദിർഹം
6 മണിക്കൂർ 24 ദിർഹം
7 മണിക്കൂർ 28 ദിർഹം
24 മണിക്കൂർ 36 ദിർഹം
പാർക്കിംഗ് സബ്സ്ക്രിപ്ഷൻ
ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും താമസക്കാർക്കും പ്രതിമാസ/ദീർഘകാല പാർക്കിംഗ് സബ്‌സ്‌ക്രിപ്ഷനുകളും ലഭ്യമാണ്:
കാലയളവ് നിരക്ക്
1 മാസം 315 ദിർഹം
3 മാസം 840 ദിർഹം
6 മാസം 1,680 ദിർഹം
12 മാസം 2,940 ദിർഹം
അതേസമയം, കഴിഞ്ഞ ഓഗസ്റ്റിൽ പാർക്കിൻ അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് മേഖലകൾ (സോൺ 326C, 326D) അവതരിപ്പിച്ചിരുന്നു. ഈ സോണുകളിലെ മണിക്കൂർ നിരക്കുകൾ തിരക്കേറിയ സമയത്തും, തിരക്കില്ലാത്ത സമയത്തും വ്യത്യാസപ്പെടുമെന്ന് കമ്പനി അറിയിച്ചിരുന്നു.
The parking system in Dubai has been expanded to include two new areas: Dubai Studio City and Dubai Outsourcing City. This move aims to manage parking demand and encourage more efficient use of parking spaces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."