നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു
അബൂദബി: നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി. ഒക്ടോബറിലെ വിലകളുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ - ഡീസൽ വില കുറഞ്ഞിട്ടുണ്ട്.
നവംബറിൽ മാസത്തിലെ ഇന്ധനവിലകൾ (ഒരു ലിറ്ററിന്)
സൂപ്പർ 98 പെട്രോൾ: 2.63 ദിർഹം (ഒക്ടോബറിൽ ഇത് 2.77 ദിർഹം ആയിരുന്നു).
സ്പെഷ്യൽ 95 പെട്രോൾ: 2.51 ദിർഹം (കഴിഞ്ഞ മാസം ഇത് 2.66 ദിർഹം ആയിരുന്നു).
ഇ-പ്ലസ് പെട്രോൾ: 2.44 ദിർഹം (ഒക്ടോബറിൽ ഇത് 2.58 ദിർഹം ആയിരുന്നു).
ഡീസൽ: 2.67 ദിർഹം (കഴിഞ്ഞ മാസം ഇത് 2.71 ദിർഹം ആയിരുന്നു).
അതേസമയം, ഒക്‌ടോബറിൽ യുഎഇയിലെ പെട്രോൾ വിലയിൽ 7-8 ഫിൽസിന്റെ വർധനവാണുണ്ടായത്. ഇതനുസരിച്ച് ഒക്ടോബറിലെ ഇന്ധന വില ഇങ്ങനെയായിരുന്നു.
- സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 2.77 ദിർഹമായി ഉയർന്നു.
- സ്പെഷ്യൽ 95 ന് 2.66 ദിർഹം.
- ഇ-പ്ലസ് 91 ന് 2.58 ദിർഹം.
- ഡീസൽ വില Dh2.66 ദിർഹത്തിൽ നിന്ന് 2.71 ദിർഹം ആയി വർധിച്ചു.
2015-ൽ രാജ്യത്ത് ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റിയ ശേഷം, പ്രതിമാസ വില ക്രമീകരണങ്ങൾ ആഗോള എണ്ണ പ്രവണതകളെ ആശ്രയിച്ചാണ് നടക്കുന്നത്. ക്രൂഡ് ഓയിലിന് വില കൂടുമ്പോൾ ഇന്ധനവില ഉയരുകയും, ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധനവില കുറയുകയും ചെയ്യും.
The UAE Fuel Price Committee has announced a decrease in petrol and diesel prices for November 2025. Here's a breakdown of the new rates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."