HOME
DETAILS

പോക്‌സോ കേസിൽ 46-കാരന് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കൽപ്പറ്റ കോടതി

  
October 31, 2025 | 3:42 PM

46-year-old gets 11 years rigorous imprisonment and 1 lakh fine in pocso case kalpetta court pronounces sentence

കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തൊണ്ടർനാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന പോക്‌സോ കേസിൽ കുഞ്ഞോം എടച്ചേരി വീട്ടിൽ ബാബു (46) വിനാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്.

പ്രതിക്ക് 11 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. 2021 മാർച്ച് മുതൽ ജൂലൈ മാസം വരെയുള്ള അഞ്ച് മാസക്കാലയളവിലാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിൽ അന്നത്തെ തൊണ്ടർനാട് എസ്.എച്ച്.ഒ ആയിരുന്ന ബിജു ആന്റണിയാണ് ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് എസ്.എച്ച്.ഒ ആയി ചുമതലയേറ്റ പി.ജി. രാംജിത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

 

 

A 46-year-old man has been sentenced to 11 years of rigorous imprisonment and fined ₹1 lakh by the Kalpetta Fast Track Special Court in Wayanad, Kerala. The verdict was delivered against Babu (46), a resident of Edacheri House in Kunjom, for committing a sexual assault against a minor girl within the Thondernad police station limits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: സംസ്ഥാന പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 hours ago
No Image

മാളിലൂടെ നടക്കവേ വഴി മുറിച്ചുകടന്ന സ്ത്രീക്കായി നടത്തം നിർത്തി ഷെയ്ഖ് മുഹമ്മദ്; യഥാർത്ഥ നേതാവെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

uae
  •  6 hours ago
No Image

അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദബി പൊലിസ്

uae
  •  7 hours ago
No Image

അധിക്ഷേപ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികൾ പിടിയിൽ

qatar
  •  7 hours ago
No Image

ഫാസ് ടാ​ഗ് KYV വെരിഫിക്കേഷൻ നിർബന്ധം: പൂർത്തിയാക്കാത്തവർ ടോൾപ്ലാസയിൽ കുടുങ്ങും

National
  •  8 hours ago
No Image

മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിന്; കേരളത്തിലെ മുസ്‌ലിം-ക്രിസ്ത്യൻ ഒബിസി റിസർവേഷനെതിരെ ദേശീയ പിന്നാക്ക കമ്മിഷൻ

Kerala
  •  8 hours ago
No Image

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ദുബൈയിലും ഷാർജയിലും ഡെലിവറി റൈഡർമാർക്ക് പുതിയ ലെയ്ൻ നിയമങ്ങൾ; നിയമം ലംഘിച്ചാൽ 1,500 ദിർഹം പിഴ

uae
  •  8 hours ago
No Image

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്‌സ് റെയ്ഡ്

Kerala
  •  8 hours ago
No Image

ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ

uae
  •  8 hours ago
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  9 hours ago