ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം
ദോഹ: അറബ് ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെൻ്റായ ഫിഫ അറബ് കപ്പ് 2025 ഡിസംബർ ഒന്നിന് ഖത്തറിൽ ആരംഭിക്കും. ഡിസംബർ 18 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഇത് രണ്ടാം തവണയാണ് ഖത്തർ ഫിഫ അറബ് കപ്പിന് വേദിയാകുന്നത്. ഇതിന് മുൻപ് 2021ലാണ് ഖത്തർ അറബ് കപ്പിന് ആധിത്യം വഹിച്ചത്.
ഈ വർഷത്തെ ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 36.5 മില്യൺ ഡോളറിൽ (ഏകദേശം 132.9 ദശലക്ഷം ഖത്തർ റിയാൽ) അധികമാണ്. ഇതോടെ, ലോകത്തിലെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെൻ്റുകളുടെ നിരയിലേക്ക് ഉയരാൻ ഫിഫ അറബ് കപ്പിന് സാധിച്ചു.
ഫിഫ അറബ് കപ്പ് കിരീടത്തിനായി മാറ്റുരക്കുന്നത് 16 ടീമുകളാണ്. ഫിഫ റാങ്കിങ്ങിൽ ഉയർന്ന സ്ഥാനത്തുള്ള ഒൻപത് ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിച്ചു. ബാക്കിയുള്ള 7 സ്ഥാനങ്ങൾക്കായി 14 ടീമുകൾ യോഗ്യതാ മത്സരങ്ങളിൽ മാറ്റുരയ്ക്കും. നിലവിലെ ചാംപ്യൻമാരായ അൾജീരിയ കിരീടം നിലനിർത്താനായി ശ്രമിക്കുമ്പോൾ, എങ്ങനെയും സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം സ്വന്തമാക്കാനാവും ആതിധേയരായ ഖത്തർ ശ്രമിക്കുക.
സെപ്റ്റംബർ 30ന് തന്നെ അറബ് കപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. ഖത്തർ, ജോർദാൻ, ടുണീഷ്യ, സഊദി അറേബ്യ, ഈജിപ്ത് തുടങ്ങിയ ദേശീയ ടീമുകളുടെ ആരാധകർക്കിടയിലാണ് ടിക്കറ്റുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. www.roadtoqatar.qa എന്ന വെബ്സൈറ്റ് വഴി മാത്രമാണ് ടിക്കറ്റുകൾ വാങ്ങാൻ കഴിയുക. അതേസമയം, നവംബർ 25-26 തീയതികളിൽ ടൂർണമെൻ്റിന് മുന്നോടിയായി നടക്കുന്ന യോഗ്യതാ മത്സരങ്ങളുടെ ടിക്കറ്റുകളും ഈ വെബ്സൈറ്റിലൂടെ ലഭിക്കും.
25 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നിങ്ങളുടെ ഇഷ്ട ടീമിൻ്റെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും കാണാൻ കഴിയുന്ന 'ഫോളോ മൈ ടീം' ടിക്കറ്റുകളും ഇപ്പോൾ സ്വന്തമാക്കാം. എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലാണ്. കൂടാതെ, ഭിന്നശേഷിക്കാരായ ആരാധകർക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 1-ന് വൈകിട്ട് 7:30-ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ പലസ്തീൻ vs ലിബിയ യോഗ്യതാ മത്സരത്തിലെ വിജയിയെ നേരിടും. അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഡിസംബർ 18-ന് വൈകിട്ട് 7-ന് ലുസൈൽ സ്റ്റേഡിയത്തിലാണ് അറബ് കപ്പ് 2025ന്റെ ഫൈനൽ മത്സരം. അഹ്മദ് ബിൻ അലി, എജ്യുക്കേഷൻ സിറ്റി, ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവയാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന മറ്റ് സ്റ്റേഡിയങ്ങൾ.
The highly anticipated FIFA Arab Cup Qatar 2025 is set to begin on December 1 and will run until December 18. This prestigious tournament, considered the largest football event in the Arab world, will feature 23 national teams competing for the coveted title.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."