യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം
അബൂദബി: യുഎഇയിലെ ഗോൾഡൻ വിസ ഉടമകൾക്കായി ചില പുതിയ സേവനങ്ങൾ നിലവിൽ വന്നു. വിദേശകാര്യ മന്ത്രാലയം (MoFA) ആണ് ഈ നാല് പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ഇത് വഴി വിദേശത്തായിരിക്കുമ്പോൾ ഗോൾഡൻ വിസക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുൻഗണനാടിസ്ഥാനത്തിലുള്ള സഹായം ലഭിക്കും.
1. വിദേശത്ത് വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ 30 റിട്ടേൺ പെർമിറ്റ്
വിദേശത്ത് വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുന്ന ഗോൾഡൻ വിസക്കാർക്ക് ഇനി മുതൽ യാതൊരു ഫീസും ഈടാക്കാതെ 30 മിനിറ്റിനകം ഇലക്ട്രോണിക് റിട്ടേൺ പെർമിറ്റ് ലഭിക്കും.
ഒറ്റത്തവണ പ്രവേശനത്തിന് (Single Entry) മാത്രമേ ഈ അനുമതി ഉപയോഗിക്കാൻ സാധിക്കു. മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.
അപേക്ഷിക്കേണ്ട വിധം: MoFA വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യുഎഇ പാസ് ഡിജിറ്റൽ ഐഡി ഉപയോഗിച്ച് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ: നഷ്ടപ്പെട്ട പാസ്‌പോർട്ടിന്റെ പകർപ്പ്, ഗോൾഡൻ വിസയുടെ വിവരങ്ങൾ, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ.
ഒരിക്കൽ ഇഷ്യൂ ചെയ്‌ത് കഴിഞ്ഞാൽ, റിട്ടേൺ പെർമിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതൽ ഏഴ് ദിവസത്തേക്കാണ് പെർമിറ്റിന് സാധുത.
2. ഗോൾഡൻ വിസക്കാർക്കായി 24 മണിക്കൂർ ഹോട്ട്‌ലൈൻ
വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹോട്ട്‌ലൈൻ ആരംഭിച്ചിട്ടുണ്ട്.
ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്തായിരിക്കുമ്പോൾ, അന്വേഷണങ്ങൾക്കും, അടിയന്തര സഹായത്തിനുമായി +971 2 493 1133 എന്ന നമ്പറിൽ ബന്ധപ്പെടാം.
3. വിദേശത്ത് അടിയന്തര സഹായം
വിദേശത്തുള്ള യുഎഇ മിഷനുകൾ വഴി അടിയന്തര, പ്രതിസന്ധി ഘട്ടങ്ങളിലാവശ്യമായ സഹായം ഗോൾഡൻ വിസക്കാർക്ക് ലഭിക്കും.
ദുരന്തങ്ങൾ, പ്രതിസന്ധികൾ അല്ലെങ്കിൽ മറ്റ് അടിയന്തിര സാഹചര്യങ്ങൾ എന്നിവയുണ്ടായാൽ, രക്ഷാപ്രവർത്തനങ്ങൾക്കും താത്കാലിക താമസത്തിനും ആവശ്യമായ മറ്റ് പിന്തുണകൾക്കും വേണ്ടി മന്ത്രാലയം അടുത്തുള്ള യുഎഇ എംബസിയുമായോ കോൺസുലേറ്റുമായോ ചേർന്ന് പ്രവർത്തിക്കും.
4. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്‌കാരത്തിനും സഹായം
ഗോൾഡൻ വിസ ഉടമകൾ വിദേശത്ത് വെച്ച് മരണപ്പെടുകയാണെങ്കിൽ അവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും (Repatriation) സംസ്‌കാര ചടങ്ങുകൾക്കും വിദേശകാര്യ മന്ത്രാലയം ആവശ്യമായ സഹായം നൽകും.
The UAE Ministry of Foreign Affairs (MoFA) has announced four key updates to enhance the privileges of Golden Visa residents. These changes aim to provide priority support to Golden Visa holders and their families while abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."