അഴീക്കല്‍ തുറമുഖം ലക്ഷദ്വീപ് സംഘം സന്ദര്‍ശിച്ചു
കണ്ണൂര്‍: ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന് എം.ഡി ഡോ. അന്‍വര്‍, പ്രസിഡന്റ് കെ.പി ഷൗക്കത്തലി, സെക്രട്ടറി എം.എ ആസാദ് എന്നിവരടങ്ങുന്ന സംഘം അഴീക്കല്‍ തുറമുഖം സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. ലക്ഷദ്വീപുമായി അടുത്തുനില്ക്കുന്ന അഴീക്കല്‍ തുറമുഖത്തേക്കുള്ള കപ്പല്‍ ഗതാഗതം ഒക്ടോബര്‍ മുതല്‍ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. അറക്കല്‍ രാജാക്കന്മാരുടെ ഭരണത്തിനു കീഴിലായിരുന്ന ലക്ഷദ്വീപിന് കണ്ണൂരുമായി ഉണ്ടായിരുന്ന ബന്ധം ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് സംഘം വിലയിരുത്തി. കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനാവശ്യമായ സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ പിന്തുണയും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വാഗ്ദാനം ചെയ്തതായി എം.ഡി പറഞ്ഞു. സംഘത്തെ മന്ത്രിയുടെ മണ്ഡലം പ്രതിനിധി ബാബു ഗോപിനാഥ്, സീനിയല്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍, ദിശ ചെയര്മാന് സി ജയചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."