ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു
ബിലാസ്പൂർ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ ബിലാസ്പൂരിനടുത്തുണ്ടായ ട്രെയിൻ അപകടത്തിൽ മരണസംഖ്യ എട്ടായി ഉയർന്നു. കോർബയിൽനിന്ന് ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിന്റെ പിൻഭാഗത്ത് ഇടിച്ചുകയറിയാണ് അപകടം. വൈകീട്ട് 4 മണിയോടെ ഗട്ടോറയ്ക്കും ബിലാസ്പൂർ റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.
ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ഗുഡ്സ് ട്രെയിൻ സിഗ്നൽ കടത്തിവിട്ടതാണ് അപകട കാരണമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. തകർന്ന ബോഗികളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റെയിൽവേയുടെ പ്രത്യേക രക്ഷാസംഘം സ്ഥലത്തെത്തി പരിശോധന നടത്തുണ്ട്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു. അപകട കാരണം അന്വേഷിക്കാൻ റെയിൽവേ ഉത്തരവിട്ടു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും നിസാര പരുക്കേറ്റവർക്ക് 1 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു. യാത്രക്കാർക്കും ബന്ധുക്കൾക്കുമായി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പർ പ്രഖ്യാപിച്ചു.
a passenger train (MEMU) collided with a goods train from behind near Bilaspur, Chhattisgarh, resulting in a death toll of 8 and multiple injuries. The accident occurred around 4 PM between Gatora and Bilaspur railway stations. Preliminary assessment suggests the passenger train may have overshot a red signal. The Railways has announced an ex-gratia of ₹10 lakh for the families of the deceased and varying amounts for the injured. A detailed inquiry has been ordered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."