HOME
DETAILS

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടി.വി.കെ

  
November 05, 2025 | 11:24 AM

vijay-announced-as-chief-minister-candidate-tvk-tamilnadu-election-2026

ചെന്നൈ: പാര്‍ട്ടി സ്ഥാപകനും നടനുമായ വിജയ് യെ 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ടി.വി.കെ. മഹാബലിപുരത്ത് നടന്ന ടി.വി.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നുംഡി.എം.കെയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു.  വിജയ് യുടെ പാര്‍ട്ടിയുമായി സഖ്യത്തിലാകാനുള്ള എ.ഐ.ഡി.എം.കെയുടെ മോഹങ്ങള്‍ക്കും ഇതോടെ അവസാനമായി. 

കരൂരില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് വിജയ് യോഗത്തില്‍ സംസാരിച്ചുതുടങ്ങിയത്. 'കരൂരിലെ തിക്കിലും തിരക്കിലുംപെട്ട് നമ്മുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതില്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ്. ഞങ്ങള്‍ക്കെതിരെ ഒരുപാട് തെറ്റായ വിവരങ്ങളും അപവാദപ്രചാരണങ്ങളുമുണ്ടായി. സത്യവും നിയമവും കൊണ്ട് നമ്മള്‍ എല്ലാം നേടിയെടുക്കും.' വിജയ് പറഞ്ഞു. 

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെ വിജയ് അപലപിച്ചു. തമിഴ്‌നാട്ടില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും എവിടെയാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷയുള്ളതെന്നും വിജയ് ചോദിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉറക്കത്തില്‍ നിന്ന് എപ്പോള്‍ ഉണരുമെന്നും അദ്ദേഹം ചോദിച്ചു. 


''ജനങ്ങള്‍ക്ക് ഡി.എം.കെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഈ സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മുഖ്യമന്ത്രിക്കറിയാമോ? അറിയില്ലെങ്കില്‍, 2026-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അത് അറിയും''- വിജയ് കൂട്ടിച്ചേര്‍ത്തു.

 

English Summary: Actor and Tamilaga Vettri Kazhagam (TVK) founder Vijay has been officially declared as the party’s Chief Minister candidate for the 2026 Tamil Nadu Assembly elections. The decision was announced during the party’s General Council meeting held in Mahabalipuram. Vijay also confirmed that TVK will contest the elections independently, without forming alliances, directly challenging the ruling DMK.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago