മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടി വീഴുക മാത്രമല്ല, യാത്രയും മുടങ്ങും; പരിശോധന കര്‍ശനമാക്കി പൊലിസ്
കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പൊലിസുകാര്‍ക്ക് സംസ്ഥാന പൊലിസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. റെയില്‍വേ പൊലിസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലിസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശമുള്ളത്.
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ട്രെയിനുകളില്‍ പ്രത്യേക പരിശോധനയ്ക്ക് പുറമെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
യാത്ര മുടങ്ങുക മാത്രമല്ല കേസ് എടുക്കുമെന്നും പൊലിസ് പറഞ്ഞു. മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കി, പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനവും.
The State Police Chief has issued strict directives to improve the safety of train passengers in Kerala. In addition to the Railway Police, local police officers may be temporarily deployed to railway stations to strengthen security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."