നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക്
തൃശൂര്‍: വടക്കാഞ്ചേരിയില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ തല കീഴായി മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചായിരുന്നു അപകടം നടന്നത്.
ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ രാത്രി പത്തരയോടെയാണ് സംഭവം . തൃശൂര്‍ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡില്‍ തല കീഴായി മറിഞ്ഞത്. അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ കാര്‍ യാത്രിക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
A car carrying a couple overturned on the road after losing control near the Vadakkanchery bus stand. The couple sustained injuries in the accident. They were returning from Nedumbassery Airport when the incident occurred around 10:30 p.m. on the Shoranur–Kodungallur state highway. The injured were taken to the hospital for treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."