ബിഹാര്‍ അങ്കം തുടങ്ങി; ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളാണ് ജനവിധിക്കായി ബൂത്തിലെത്തുന്നത്. തേജസ്വി യാദവും സാമ്രാട്ട് ചൗധരിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.
ഒരുമാസം നീണ്ട കാടടച്ച് പ്രചാരണം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും. വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടര്‍ച്ച എന്നിവയില്‍ ഊന്നിയായായിരുന്നു എന്‍.ഡി.എയുടെ പ്രചാരണം. അതേസമയം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവും വോട്ട് കൊള്ളയും പ്രധാന വിഷയമാക്കിയായാണ് മഹാസഖ്യം പ്രചാരണത്തിനിറങ്ങിയത്.
തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് ആദ്യഘട്ട മത്സരത്തിലെ പ്രധാന താരനിര. ആദ്യഘട്ട മണ്ഡലങ്ങളില്‍ പരമാവധി സീറ്റുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. 2020ല്‍ 121 സീറ്റുകളില്‍ 61 ഇടത്ത് മഹാസഖ്യം വിജയിച്ചിരുന്നു. മഹാസഖ്യം അധികാരത്തില്‍ എത്തിയാല്‍ മുകേഷ് സഹാനി അടക്കം നാല് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന. പതിനൊന്നാം തിയതിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിന് വോട്ടെണ്ണലും നടക്കും.
ഭരണവിരുദ്ധ വികാരത്തോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ഉള്‍പെടെയുള്ളയുടെ കരുത്തില്‍ എന്‍.ഡി.എയെ മറി കടക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മഹാസഖ്യം. 2020 ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവന്ന ആര്‍ജെഡി, യുവാക്കളുടെ വോട്ട് മുന്‍നിര്‍ത്തി തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആക്രമണാത്മകമായ പ്രചാരണമാണ് നടത്തിയത്. മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പെടെ വന്‍ സംഘമാണ് എന്‍.ഡി.എക്കായി പ്രചാരണത്തിനിറങ്ങിയത്.
പ്രശാന്ത് കിഷോറിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ കൂറുമാറ്റം
പട്ന: ബിഹാര്‍ നിയമസഭാ വോട്ടെടുപ്പിന് തലേദിവസം പാര്‍ട്ടി സ്ഥാനാര്‍ഥി ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിയതോടെ പ്രശാന്ത് കിഷോറിന്റെ ജന്‍സ്വരാജ് പാര്‍ട്ടി പ്രതിരോധത്തിലായി. മുന്‍ഗര്‍ നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി സഞ്ജയ് സിങ്ങാണ് ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തിലാണ് സഞ്ജയ് സിങ്ങ് ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
ജന്‍സുരാജ് പാര്‍ട്ടിയുടെ ആശയം മികച്ചതാണെങ്കിലും ശക്തമായ നേതൃത്വമില്ലാത്തത് ഒരു പരിമിതിയാണെന്ന് സഞ്ജയ് സിങ് പറഞ്ഞു. ബിഹാറില്‍ നിതീഷും ബി.ജെ.പിയും ഉറച്ച നേതൃത്വമാണെന്നും സഞ്ജയ് സിങ് പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടായിരുന്ന മണ്ഡലമായിരുന്നു മുന്‍ഗര്‍. ജന്‍സുരാജ് പാര്‍ട്ടി സ്ഥാനര്‍ഥി പിന്‍മാറിയതോടെ മത്സരം മഹാഗഡ്ബന്ധനും എന്‍.ഡി.എയും നേര്‍ക്കുനേരായി മാറി.
നേരത്തെ ഗോപാല്‍ഗഞ്ച്, ബ്രഹ്‌മപുര്‍, ദനാപൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ പിന്‍മാറിയതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
bihar assembly election 2025 first phase polling starts today across 121 constituencies. voters head to polling booths as the bihar election process officially begins. stay updated with live coverage, turnout reports, and key updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."