സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില; വയോധികരെ വിളിച്ചുവരുത്തി പെന്‍ഷന്‍ വിതരണം
കയ്പമംഗലം: പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വയോധികരും വികലാംഗരുമുള്‍പ്പെടെയുളളവരെ ഓഫിസിലേയ്ക്ക് വിളിച്ചു വരുത്തി പെന്‍ഷന്‍ വിതരണം.
കയ്പമംഗലം പഞ്ചായത്തിലെ തായ്‌നഗറിലാണ് സി.പി.എം അനുകൂല സംഘനയുടെ കേന്ദ്രത്തിലേയ്ക്ക് ആളുകളെ വിളിച്ചു വരുത്തി പെന്‍ഷന്‍ തുക വിതരണം ചെയ്തത്. ഓണത്തിനു മുന്‍പായി മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് പലയിടങ്ങളിലും വീട്ടിലെത്തിച്ചു നല്‍കല്‍ തുടരുന്നതിനിടെയാണ് കയ്പമംഗലത്ത് പെന്‍ഷന്‍കാരെ വിളിച്ചുവരുത്തിയത്.
വയോധികരും മറ്റും ഓട്ടോറിക്ഷ വിളിച്ചാണ് തായ്‌നഗറിലുള്ള ഓഫിസിലെത്തി പെന്‍ഷന്‍ വാങ്ങിയത്. കയ്പമംഗലം സഹകരണ ബാങ്കിനാണ് കയ്പമംഗലം പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണത്തിന്റെ ചുമതലയുള്ളത്. പാര്‍ട്ടി കേന്ദ്രത്തിലേയ്ക്ക് ആളുകളെ വിളിച്ചുവരുത്തി പെന്‍ഷന്‍ വിതരണം ചെയ്തതിനെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതേ സമയം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലും പെന്‍ഷന്‍ വിതരണം നടത്തിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."