HOME
DETAILS

സുരക്ഷാ പരിശോധനകളിലെ കാലതാമസം; അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിലെത്തണം; മുന്നറിയിപ്പുമായി എമിറേറ്റ്സ്

  
November 10, 2025 | 10:35 AM

emirates advises us passengers to arrive early at airport

ദുബൈ: അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന തങ്ങളുടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കുന്ന സാഹചര്യത്തിൽ, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് എയർലൈൻ യാത്രക്കാരോട് ആവശ്യപ്പെട്ടു.

മുന്നറിയിപ്പിനുള്ള കാരണങ്ങള്‍

സുരക്ഷാ പരിശോധനകളിലെ കാലതാമസം: യു.എസ്. വിമാനത്താവളങ്ങളിൽ നിലനിൽക്കുന്ന ജീവനക്കാരുടെ കുറവടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് നിലവിൽ സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ട്. 

യു.എസ് ഗവൺമെന്റ് ഷട്ട്ഡൗൺ: 41-ാം ദിവസത്തിലേക്ക് കടന്ന ഗവൺമെന്റ് ഷട്ട്ഡൗൺ ആണ് ഈ തടസ്സങ്ങൾക്ക് പ്രധാന കാരണം.

എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം: രാജ്യത്തെ വ്യോമ ​ഗതാ​ഗതം നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാർ 'അവശ്യ ജീവനക്കാർ എന്ന വിഭാ​ഗത്തിൽ ഉൾപെടുന്നവരാണ്. അതിനാൽ, ഷട്ട്ഡൗൺ കാലത്ത് ഇവർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടതായി വരുന്നു. ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിന്റെ അധിക ജോലിഭാരവും, സമ്മർദ്ദവും കാരണം ജീവനക്കാർ ജോലിക്കെത്താതിരിക്കുന്നത് വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ വലിയ കുറവുണ്ടാക്കുന്നു.

വിമാനങ്ങൾ വെട്ടിച്ചുരുക്കൽ: 10 ശതമാനത്തോളം ആഭ്യന്തര സർവിസുകൾ വെട്ടിക്കുറക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം കാരണം സുരക്ഷാ പ്രശ്നങ്ങൾ വർധിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

എമിറേറ്റ്സ് നിർദ്ദേശങ്ങൾ

നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തുക: ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ബോസ്റ്റൺ, ഷിക്കാഗോ, ഡാലസ്, ഹ്യൂസ്റ്റൺ, മിയാമി, ഒർലാൻഡോ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, വാഷിംഗ്ടൺ ഡി.സി. എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കാണ് ഈ നിർദ്ദേശം.

വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുക: യാത്രയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്ക് യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ എയർലൈനിന്റെ 'Manage Your Booking' പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം.

Emirates Airlines has warned passengers departing from the US to arrive at the airport at least four hours before their flight due to increased security checks, which are taking longer than usual.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  8 days ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  8 days ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  8 days ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  8 days ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  8 days ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  8 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  8 days ago
No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  8 days ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  8 days ago