HOME
DETAILS

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

  
November 10, 2025 | 3:17 PM

Former Australian cricketer Andy Bichel has praised Virat Kohli

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ആൻഡി ബിച്ചൽ. കളിക്കളത്തിൽ കോഹ്‌ലിയുടെ പ്രകടനങ്ങൾ റിക്കി പോണ്ടിങ്ങിനെ ഓർമ്മിപ്പിക്കുന്നുവെന്നാണ് ആൻഡി ബിച്ചൽ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ഓസ്‌ട്രേലിയൻ താരം കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചത്. 

''വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ഇതിഹാസമാണ്. അവന്റെ പ്രകടനങ്ങൾ എപ്പോഴും റിക്കി പോണ്ടിങ്ങിനെയാണ് ഓർമിപ്പിക്കുന്നത്. റിക്കി പോണ്ടിങ് കൊഹ്‌ലിയെ പോലെ തന്നെയാണ് കളിച്ചത്. അവൻ വളരെ മികച്ച ബാറ്ററാണ്‌. കളിക്കളത്തിൽ എപ്പോഴും കോഹ്‌ലിയെ ഊർജസ്വലനായി കാണപ്പെടും'' മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു. 

അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടി വിരാട് തിളങ്ങിയിരുന്നു. 81 പന്തുകളിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കോഹ്‌ലി നിരാശപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന്‌ പുറത്താവുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ കോഹ്‌ലി ശക്തമായി തിരിച്ചുവരികയായിരുന്നു. 

2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. ടി-20യിൽ ഇന്ത്യക്കായി 125 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ വിരാട് 4188 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറികളുമാണ് കോഹ്‌ലി ഇന്റർനാഷണൽ ടി-20യിൽ നേടിയത്.

കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ 123 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 

Former Australian cricketer Andy Bichel has praised Indian superstar Virat Kohli. Andy Bichel said that Kohli's performances on the field remind him of Ricky Ponting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  an hour ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  2 hours ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  2 hours ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  2 hours ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  3 hours ago
No Image

എസ്ഐആർ; ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം, ആർക്കൊക്കെ? എങ്ങനെ?

uae
  •  3 hours ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  3 hours ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  3 hours ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  4 hours ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  4 hours ago