HOME
DETAILS

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

  
Web Desk
November 10, 2025 | 5:21 PM

nations capital rocked by explosion union home minister assesses situation

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക് നായക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. സ്ഫോടനം നടന്ന സ്ഥലവും സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്.

സ്ഫോടനം സംബന്ധിച്ച എല്ലാ തരത്തിലുമുള്ള പരിശോധനകളും നടക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. "സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. വസ്തുതകൾ പരിശോധിച്ച് ജനങ്ങളെ വിവരമറിയിക്കും. എല്ലാ സാധ്യതകളും പരിശോധിക്കും," മന്ത്രി പറഞ്ഞു.

പ്രധാന വിവരങ്ങൾ

അന്വേഷണ ചുമതല: വിഷയത്തിൽ എൻഐഎ, എൻഎസ്ജി എന്നീ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാഹന സ്ഫോടനം: സ്ഫോടനം നടന്നത് ഒരു ഹ്യുണ്ടായ് ഐ ട്വന്റി കാറിലാണെന്ന് അമിത് ഷാ സ്ഥിരീകരിച്ചു. സംഭവത്തിൽ പൊട്ടിത്തെറിച്ച വാഹനത്തിന്റെ ഉടമയെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. എന്നാൽ വാഹനം മറ്റൊരാൾക്ക് വിറ്റതെന്ന് ഉടമ മൊഴി നൽകി.

സംഭവസ്ഥലം: ചെങ്കോട്ടയ്ക്ക് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ വൈകിട്ട് 6.55 ഓടെയാണ് സ്ഫോടനമുണ്ടായത്.

നാശനഷ്ടം: സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്ഫോടനം നടന്ന് പത്ത് മിനിറ്റിനകം സുരക്ഷാ സേനയും, ഡൽഹി ക്രൈം ബ്രാഞ്ചും, ഡൽഹി സ്പെഷ്യൽ ബ്രാഞ്ചും സംഭവ സ്ഥലത്തെത്തിയിരുന്നു.

സംഭവത്തിനു പിന്നാലെ ഡൽഹി പൊലിസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും അമിത് ഷാ സംസാരിക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി ആശയവിനിമയം നടത്തി. അതേസമയം, സ്ഫോടനത്തിൽ മരണം ഉയരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഡൽഹിയിൽ നടന്നത് വൻ സ്‌ഫോടനം

ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് (റെഡ് ഫോർട്ട്) സമീപം വൈകീട്ട് 6.55 ഓടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ട്രാഫിക് സി​ഗ്നലിൽ വച്ച് ഹ്യുണ്ടായ് ഐട്വന്റി വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഇരുപത്തിനാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ഫോടനത്തെ തുടർന്ന് എട്ട് വാഹനങ്ങളാണ് തീപിടിച്ച് നശിച്ചത്. ഗൗരി ശങ്കർ മന്ദിറിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ആദ്യം സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതലും സിഎൻജി കാറുകൾ പാർക്ക് ചെയ്തിരുന്നത് തീവ്രത വർദ്ധിപ്പിക്കാൻ കാരണമായതായും സൂചനയുണ്ട്.

വിവരം ലഭിച്ച ഉടൻ ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്ക്വാഡ്, എൻഐഎ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണമാണോ എന്നും പൊലിസ് പരിശോധിച്ചുവരികയാണ്. നിലവിൽ പ്രദേശത്തിന്റെ സുരക്ഷ എൻഎസ്ജി ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സ്ഥിതി​ഗതികൾ വിലയിരുത്തി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഉടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതയുടെ ഭാഗമായി മുംബൈ, കൊൽക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേദിയാകുന്ന ചരിത്ര സ്മാരകത്തിന് സമീപമുണ്ടായ ഈ സംഭവത്തെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

 

 

A car exploded near the Red Fort in New Delhi at the Subhash Marg traffic signal, causing multiple casualties and damaging several nearby vehicles. Union Home Minister Amit Shah visited the injured at Lok Nayak Hospital and stated that the blast occurred in a Hyundai i20 car. He confirmed that the National Investigation Agency (NIA) and the National Security Guard (NSG) have joined the probe, and all possibilities are being investigated. The incident led to a high alert being sounded across the national capital and other states.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  2 hours ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  2 hours ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  3 hours ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  3 hours ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  4 hours ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 hours ago
No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  4 hours ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  4 hours ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  5 hours ago