ഹൃദ്രോഗ ലക്ഷണങ്ങള്‍ക്കായി എക്കോ ടെസ്‌റ്റോ ഇസിജിയോ രക്തപരിശോധനയോ നടത്തുന്നതിനു മുമ്പ് നോക്കേണ്ടത് നിങ്ങളുടെ കണ്ണുകളിലേക്ക്; ആരംഭം ഇവിടെ നിന്ന്
ഹൃദ്രോഗ പരിശോധന നടത്താനായി നിങ്ങള്‍ പലവിധ ടെസ്റ്റുകളും ചെയ്യാറുണ്ട്. എന്നാല്‍ ഈ ടെസ്റ്റുകള്‍ നടത്തുന്നതിനു മുമ്പ് തന്നെ നിങ്ങള്‍ക്ക് ഹൃദ്രോഗസാധ്യത ഉണ്ടോ എന്ന് നിങ്ങളുടെ കണ്ണുകളില്‍ തന്നെ നോക്കി പറയാവുന്നതാണ്. കണ്ണില്‍ നോക്കിയാല്‍ ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമോ എന്ന സംശയം ഇനി വേണ്ട.
ഇങ്ങനെ സാധിക്കുമെന്നാണ് പിഎംസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. സാധാരണ നേത്ര പരിശോധനയിലൂടെ ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഗവേഷകയും മക്മസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസറുമായ മാരി പിജിയര്‍ പറയുന്നു.
രക്ത പരിശോധനകളോ എക്കോ പരിശോധനകളോ ഇസിജിയോ നടത്തുന്നതിന് മുന്‍പ് തന്നെ രോഗ നിര്‍ണയം നേത്ര പരിശോധനയിലൂടെ നടത്താവുന്നതാണ്. കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്‌നങ്ങളാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായിട്ടുള്ളത്.
റെറ്റിനയിലെ രക്തധമനികളുടെ ഭിത്തിക്കു കട്ടി കൂടുന്നതും തകരാര്‍ സംഭവിക്കുന്നതും ഹൃദയം ഉള്‍പ്പെടെ ശരീരത്തിലെ ഭാഗങ്ങളിലെ രക്തക്കുഴലുകളുടെ നാശത്തിന്റെ സൂചനയായി കണക്കാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
എഴുപതിനായിരത്തിലധികം ആളുകളിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. റെറ്റിനയുടെ സ്‌കാന്‍, ജനിതക വിവരങ്ങള്‍, രക്ത പരിശോധനാഫലം ഇവയെല്ലാം പരിശോധിച്ചാണ് ചെയ്തിരിക്കുന്നത്. വളരെ ലളിതവും അധികം ശിഖരങ്ങളില്ലാത്തതുമായ രക്തക്കുഴലുകള്‍ കണ്ണുകളിലുളളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്.

ബയോളജിക്കല്‍ ഏജിങ്ങിന്റെ ആദ്യ ലക്ഷണങ്ങളും ഇവരില്‍ കാണപ്പെട്ടു. ഇവരില്‍ ഇന്‍ഫ്‌ളമേഷന്‍ കൂടുതലും ആയുസ്സ് കുറവുമാണെന്നും കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. റെറ്റിനയുടെ സ്‌കാന്‍, ജനിതക ഘടകങ്ങള്‍, ബ്ലഡ് മാര്‍ക്കേഴ്‌സ് ഇവയെല്ലാം വാസ്‌കുലാര്‍ സിസ്റ്റത്തെ പ്രായമാക്കല്‍ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
ബ്ലഡ് ബയോമാര്‍ക്കറുകളുടെയും ജനിതക വിവരങ്ങളുടെയും വിശകലനത്തിലൂടെ കണ്ണിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന മാറ്റത്തിന് പിന്നിലുള്ള ജൈവിക കാരണങ്ങളും പ്രായമാകല്‍, രോഗങ്ങള്‍, ഇവയ്ക്കു കാരണമാകുന്ന പ്രത്യേക പ്രോട്ടിനുകളെ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായകമാകുന്നതാണ്.
MMP12, IgG-FC റിസപ്റ്റര്‍ IIb എന്നീ പ്രോട്ടീനുകള്‍ ഇന്‍ഫ്‌ലമേഷന്‍, വാസ്‌കുലാര്‍ ഏജിങ് ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഭാവിയില്‍ മരുന്നുകള്‍ നിര്‍മിക്കാന്‍ ഇവ സഹായകമാകും. വാസ്‌കുലാര്‍ ഏജിങ് സാവധാനത്തിലാക്കാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനുമുള്ള മരുന്നുകള്‍ കണ്ടെത്താനും ആയുസ്സ് വര്‍ധിപ്പിക്കാനും ഈ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ സാവധാനത്തിലാണ് വികസിക്കുക. ഇത് ശരീരത്തിലെ രക്തക്കുഴലുകളെ പതിയെ പതിയെ തകരാറിലാക്കുന്നതാണ്. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയണമെന്നില്ല.
എന്നാല്‍ കണ്ണുകള്‍ക്ക് വളരെ സൂക്ഷ്മവും ലോലവുമായ രക്തക്കുഴലുകളാണ് നിലവിലുള്ളത്. അതുകൊണ്ട് ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കണ്ണുകളിലെ രക്തക്കുഴലുകള്‍ക്ക് വേഗത്തില്‍ ക്ഷതമേല്‍ക്കാവുന്നതാണ്. റെറ്റിനയുടെ ഘടനയിലും മാറ്റം വരാവുന്നതാണ്.
Recent research published in the PMC Journal suggests that it may be possible to detect the risk of heart disease just by examining the eyes. According to Dr. Marie Pigear, Associate Professor at McMaster University’s Department of Medicine, a routine eye check-up can help identify early signs of cardiovascular problems. The study indicates that changes in the retina, such as thickening or damage to the walls of retinal blood vessels, can signal issues related to blood circulation — one of the main causes of heart disease.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."