HOME
DETAILS

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

  
Web Desk
November 11, 2025 | 4:17 PM

georgia plane crash turkish military cargo plane carrying 20 soldiers crashes rescue operations underway

അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ ഉണ്ടായിരുന്നുവെന്ന് തുർക്കി അധികൃതർ അറിയിച്ചു. അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയിലേക്ക് മടങ്ങുകയായിരുന്ന സി-130 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ട് തകർന്നുവീണത്. ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് വിമാനം തകർന്നുവീണതെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 

വിമാനം താഴേക്ക് പതിക്കുന്നതും വെളുത്ത പുക ആകാശത്ത് ഉയരുന്നതും തുടങ്ങിയ തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ തുർക്കി വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചതനുസരിച്ച്, അസർബൈജാനി, ജോർജിയൻ അധികൃതരുമായി സഹകരിച്ച് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയതായും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുമായി തുർക്കി സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് സി-130. തുർക്കിയും അസർബൈജാനും തമ്മിൽ അടുത്ത സൈനിക സഹകരണമാണ് നിലനിൽക്കുന്നത്. വിമാനം തകർന്നതിനെ തുടർന്ന് ആളപായമുണ്ടായതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. 

 

 

 

A Turkish C-130 military cargo plane carrying 20 personnel crashed in Georgia's Sighnaghi municipality, near the border with Azerbaijan, on Tuesday, November 11. The aircraft was flying back to Turkey after taking off from Azerbaijan. Turkish President Recep Tayyip Erdoğan indicated there were casualties, offering condolences for "our martyrs," though the exact number of fatalities has not been officially confirmed. Search and rescue operations were immediately launched in coordination with Turkish, Georgian, and Azerbaijani authorities, and an investigation is underway to determine the cause of the crash. turkey cargo plane crash. turkey palne crash

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കി, ഇളവ് 30 ദിവസത്തേക്ക് 

International
  •  5 days ago
No Image

ഇറാൻ യുദ്ധത്തിന് ശേഷം ലക്ഷ്യം ക്യൂബ; വിദേശനയത്തിൽ നിർണായക പ്രഖ്യാപനവുമായി ട്രംപ്

International
  •  5 days ago
No Image

ശ്രീനാരായണഗുരു - ഗാന്ധിജി മഹാസംഗമ ശതാബ്ദി ആഘോഷം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Kerala
  •  5 days ago
No Image

മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു; സംഭവം മദ്യലഹരിയിൽ

crime
  •  5 days ago
No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  5 days ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  5 days ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  5 days ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  5 days ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  5 days ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  5 days ago