HOME
DETAILS

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

  
Web Desk
November 12, 2025 | 1:23 PM

qatar ministry announces list of mosques for istisqa prayer

ദോഹ: മഴതേടിയുള്ള നിസ്‌കാരം ('ഇസ്തിസ്ഖാ' - മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന) നടക്കുന്ന പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക പ്രഖ്യാപിച്ച് ഖത്തറിലെ ഔഖാഫ് മന്ത്രാലയം (മിനിസ്ട്രി ഓഫ് എൻഡോവ്‌മെന്റ്‌സ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ്).

മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, നാളെ (നവംബർ 13, 2025) രാവിലെ 6:04-ന് രാജ്യത്തുടനീളം ഇസ്തിസ്ഖാ നിസ്‌കാരം ആരംഭിക്കും. ഇതിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ ലിസ്റ്റ് മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം ഇസ്തിസ്ഖാ നിസ്‌കാരം നടത്തണമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ ലുസൈൽ ഈദ്ഗാഹിൽ വെച്ച് വിശ്വാസികളോടൊപ്പം അമീർ നിസ്‌കാരം നിർവഹിക്കും.

അതേസമയം, സഊദി അറേബ്യയിലും നാളെ മഴതേടിയുള്ള നിസ്‌കാരം നടക്കും. നാളെ (നവംബര്‍ 13) സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റിനു ശേഷമാണ് നിസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് സഊദി മതകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, സൂര്യോദയ സമയത്തിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വിവിധ പ്രവിശ്യകളില്‍ മഴക്കു വേണ്ടിയുള്ള നിസ്‌കാര സമയങ്ങളില്‍ ചെറിയ മാറ്റങ്ങളുണ്ടാകും.

മഴക്കു വേണ്ടിയുള്ള നിസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും ഇസ്‌ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ഇന്നലെയാണ് (11/10/2025) രാജ്യത്തെ മസ്ജിദുകളിൽ മഴക്കു വേണ്ടിയുള്ള നിസ്‌കാരം നിര്‍വഹിക്കാന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തത്. 

The Ministry of Endowments and Islamic Affairs in Qatar has announced the list of mosques and Eidgahs where Istisqa prayers, or special prayers for rain, will be held.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  2 hours ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  3 hours ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  3 hours ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  3 hours ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  4 hours ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  5 hours ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  5 hours ago