HOME
DETAILS

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

  
Web Desk
November 15, 2025 | 1:10 PM

lawyer of accused padmarajan in palathayi pocso case says jamaat-e-islami and sdpi are behind the case

കണ്ണൂര്‍: പാലത്തായി പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ആവര്‍ത്തിച്ച് പ്രതിഭാഗം അഭിഭാഷകന്‍ പ്രേമരാജന്‍. ചെയ്യാത്ത കുറ്റത്തിനാണ് ബിജെപി നേതാവ് കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ടതെന്നും, ഇതിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയുമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അഭിഭാഷകന്റെ പ്രതികരണം.

വിചാരണ വേളയില്‍ കോടതിയില്‍ പ്രതി പത്മരാജനും സമാന ആരോപണമുയര്‍ത്തിയിരുന്നു. ഈ കേസ് കാരണം തന്റെ ഭാര്യയോ, മക്കളോ ജീവനൊടുക്കിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രദേശത്തെ എസ്ഡിപി ഐ, ജമാഅത്തെ ഇസ് ലാമി നേതൃത്വത്തിനായിരിക്കുമെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍ കേസ് പരിഗണിക്കവെ ഇത് പോക്‌സോ കേസ് മാത്രമാണെന്നും, അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും വ്യക്തമാക്കി കോടതി പ്രതിയുടെ വാദം തള്ളുകയായിരുന്നു. 

അതേസമയം കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് മരണം വരെ ജീവപര്യന്തമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. 376 എബി ഐപിസി പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് ജീവപര്യന്തവും, 1 ലക്ഷം രൂപ പിഴയും, പോക്‌സോ സെക്ഷന്‍ 5 (ള) പ്രകാരം 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും, പോക്‌സോ സെക്ഷന്‍ 5 (I) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. 

തുടക്കം മുതല്‍ തന്നെ കേസില്‍ പ്രതിയായ പത്മരാജനെ രക്ഷിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കേസിന് വര്‍ഗീയ മാനം ചാര്‍ത്തി പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും, ആര്‍എസ്എസും കൈകൊണ്ടത്. നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് കോടതി വിധിച്ച പത്മരാജന്‍ അധ്യാപകനും, സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്. സംഘപരിവാറിന്റെ അധ്യാപക സംഘടനയുടെ ജില്ലാ നേതാവ് കൂടിയാണ് പത്മരാജന്‍. കേസില്‍ മുസ്‌ലിം സംഘടനകളുടെ പേരുകള്‍ മനപൂര്‍വ്വം വലിച്ചിഴച്ച് അട്ടിമറി നടത്താനാണ് പ്രതിഭാഗം തുടക്കം മുതല്‍ ശ്രമിച്ചത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പ്രതിക്കെതിരായ കുറ്റം സംശയാസ്പദമായ തെളിയിക്കാന്‍ പ്രോസിക്യൂഷനായി. ഏറെ വെല്ലുവിളികള്‍ക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

Palathayi Pocso case; behind it are Jamaat-e-Islami and SDPI, says the lawyer of accused Padmarajan to the media

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  3 days ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  3 days ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  3 days ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  3 days ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  3 days ago
No Image

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും- മന്ത്രി ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

കണ്ടത് കുളിക്കാന്‍ വന്നവര്‍, കുട്ടി കുളത്തില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം; സുഹാന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  3 days ago
No Image

ഇരട്ട ഗോളടിച്ച് ചരിത്രത്തിലേക്ക്; വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിൽ റൊണാൾഡോ

Football
  •  3 days ago
No Image

പുതുവർഷത്തിൽ അവധി പ്രഖ്യാപിച്ചു; കുവൈത്തിൽ മൊത്തം മൂന്നു ദിവസത്തെ ഒഴിവ്

Kuwait
  •  3 days ago