സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ
2026 ഐപിഎല്ലിന് മുന്നോടിയായി ഏഴ് താരങ്ങളെ റിലീസ് ചെയ്ത് രാജസ്ഥാൻ റോയൽസ്. വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, കുമാർ കാർത്തികേയ, കുനാൽ റാത്തോഡ്, അശോക് ശർമ, ആകാശ് മധ്വാൾ എന്നീ താരങ്ങളെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്.
Goodbyes are never easy and this one’s no different. Thank you for everything you’ve given us, and for the unforgettable chapters you added to our Pink story 💗 pic.twitter.com/0jZMtb5G4Z
— Rajasthan Royals (@rajasthanroyals) November 15, 2025
ക്യാപ്റ്റൻ സഞ്ജു സാംസൺ, നിതീഷ് റാണാ എന്നിവരെ ട്രേഡിങ്ങിലൂടെ രാജസ്ഥാൻ മറ്റ് ടീമുകൾക്ക് കൈമാറിയിരുന്നു. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്‌സിനാണ് റോയൽസ് ട്രേഡ് ചെയ്തത്. സിഎസ്കെയിൽ നിന്നും ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. നിതീഷ് റാണയെ ഡൽഹി ക്യാപ്പിറ്റൽസിനാണ് കൈമാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ട് തവണ ഐപിഎൽ കിരീടം നേടാൻ റാണക്ക് സാധിച്ചിരുന്നു.
അതേസമയം യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ക്വേന മഫാക, ഷിംറോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, യുധ്വിർ സിംഗ്, ജോഫ്ര ആർച്ചർ എന്നീ താരങ്ങളെ രാജസ്ഥാൻ നിലനിർത്തുകയും ചെയ്തു.
2025 ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്. സൂപ്പർതാരങ്ങളെ ലേലത്തിൽ വാങ്ങിക്കൊണ്ട് ടീം ശക്തമാക്കുകയാവും മാനേജ്മെന്റിന്റെ മുന്നിലുള്ള ലക്ഷ്യം.
രാഹുൽ ദ്രാവിഡിന്റെ പടിയിറക്കം
രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്നും രാഹുൽ ദ്രാവിഡ് പടിയിറങ്ങിയിരുന്നു. സഞ്ജു ടീം വിടാൻ സാധ്യതയുള്ളതിനാലും സഞ്ജു പുറത്തായാൽ പകരം രാജസ്ഥാന്റെ നായകനായി റിയാൻ പരാഗിനെ നിയമിക്കാനുള്ള ടീമിന്റെ നീക്കത്തോട് ദ്രാവിഡ് വിയോജിപ്പ് പ്രകടപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. യശ്വസി ജെയ്‌സ്വാളിനെ പോലുള്ള താരങ്ങളെ മറികടന്ന് പരാഗിനെ ക്യാപ്റ്റനാക്കുന്നതിനോട് താല്പര്യമില്ലാത്തതിനാലാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനം രാജിവെച്ചതാണെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ദ്രാവിഡ് പരിശീലകസ്ഥാനത്തിൽ നിന്നും പടിയിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി ചുമതലയേറ്റത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗകാരക്ക് പകരക്കാരനായാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക കുപ്പായമണിഞ്ഞത്.
Rajasthan Royals released seven players ahead of the 2026 IPL. Rajasthan had traded captain Sanju Samson and Nitish Rana to other teams. Sanju was traded by the Royals to Chennai Super Kings. Nitish Rana was traded to Delhi Capitals. Rana had won the IPL title twice with Kolkata Knight Riders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."