HOME
DETAILS

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

  
Web Desk
November 19, 2025 | 7:11 AM

high court slams devaswom board for inadequate preparations at sabarimala

കൊച്ചി: ശബരിമലയിലെ തിക്കും തിരക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു.

വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി വിമര്‍ശിച്ചു. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. തൊണ്ണൂറായിരം പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് നല്‍കിയ മറുപടി.

അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നായി കോടതി. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം ശബരിമലയില്‍ തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. 

ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി. ശബരിമലയില്‍ ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. 

തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിയിരുന്നു. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂ നിന്നത്. പമ്പയില്‍ നിന്ന് ഏഴ് മണിക്കൂറോളമെടുത്താണ് ഭക്തര്‍ നടപന്തലിന് മുകളിലെത്തിയത്.നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന് ഭക്തര്‍ നടപന്തലിലേക്ക് എത്തുകയായിരുന്നു. നടപ്പന്തല്‍ ഭക്തരെക്കൊണ്ട് നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോവാന്‍ കഴിയാതെ വന്നു. തിരക്ക് കാരണം പലവഴിയിലൂടെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ല.

അതേസമയം, മുന്നൊരുക്കങ്ങളില്‍ അപാകതയില്ലെന്നും ക്രമാതീതമായി ആളുകള്‍ എത്തിയതാണ് പ്രശ്നമായതെന്നും എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ആവശ്യത്തിന് പൊലിസിനെ നിയമിച്ചിട്ടുണ്ട്. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

the high court sharply criticised the devaswom board for failing to make timely arrangements at sabarimala, questioning the crowd management and stating that preparations should have started earlier. the court’s remarks came amid heavy congestion and inconvenience faced by pilgrims.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  an hour ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  2 hours ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  2 hours ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  2 hours ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  2 hours ago
No Image

ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറസാവോ

Football
  •  2 hours ago
No Image

ശബ്ദമലിനീകരണം തടയാൻ ദുബൈയിൽ പുതിയ 'നോയിസ് റഡാറുകൾ'; നിയമലംഘകർക്ക് 2000 ദിർഹം പിഴ

uae
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: മദീനത്ത് സായിദിൽ 11 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാൻ നിർദേശം

uae
  •  3 hours ago
No Image

മെസിയും അർജന്റീനയുമല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: സ്‌നൈഡർ

Football
  •  3 hours ago
No Image

സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരന്‍ മരിച്ചു; മരിച്ചത് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി 

Kerala
  •  3 hours ago