HOME
DETAILS

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

  
January 04, 2026 | 1:16 PM

parenting-social media negative side-story

എന്റെ മകന് അല്ലെങ്കില്‍ മകള്‍ക്ക് സോഷ്യല്‍ മീഡിയയിലെ എല്ലാ കാര്യങ്ങളും ഈ ചെറിയ പ്രായത്തില്‍ തന്നെ അറിയാം എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതൊരു അപകടമാണെന്ന് പലര്‍ക്കും അറിയില്ല. ഒരഭിമുഖത്തില്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ  മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല എന്നാണ്.  മറ്റു കുട്ടികള്‍ക്ക് നേരത്തെ ഫോണ്‍ കിട്ടിയെന്ന് കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്.  മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചതിനാല്‍   അവര്‍ക്ക്  ഉറങ്ങാനും ഹോം വര്‍ക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും... 

ഭക്ഷണം കഴിക്കുമ്പോഴും  പഠിക്കുമ്പോഴും കളിക്കുമ്പോഴും  എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് പല കുട്ടികള്‍ക്കും ഒരു ശീലമായിട്ടുണ്ട്.  മാതാപിതാക്കള്‍ തന്നെ ശീലിപ്പിച്ചിട്ടുണ്ട് എന്ന് വേണമെങ്കിലും  പറയാം. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് അറിയാമായിരുന്നിട്ടും കുറച്ചു സമയമെങ്കിലും വികൃതി കുറയട്ടെ എന്ന് കരുതി പല മാതാപിതാക്കളും അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നു.  പരിധിവിട്ട ഉപയോഗം   കുട്ടികളില്‍  ഹൈപ്പര്‍ ആക്റ്റിവിറ്റി ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ദര്‍ പറയുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന  വൈദ്യത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍  വേഗത്തില്‍ കുട്ടികളെ  ഗുരുതരമായി ബാധിക്കുന്നു.  വീഡിയോ ഗെയിം തുടങ്ങി മൊബൈല്‍ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക,  വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തില്‍ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളില്‍ ദൃശ്യമാകുന്നു. 

മൊബൈലോ കംപ്യൂട്ടറോ സുലഭമല്ലാതിരുന്നൊരു കാലത്ത് കുട്ടികള്‍ക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ  ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുന്നതിനു പകരം മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീനില്‍ അവരുടെ ബാല്യം ഒതുങ്ങാന്‍ പാടില്ല.  ഇതിനു പ്രധാന കാരണം ഒരു പരിധിവരെ അച്ഛനമ്മമാര്‍ തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍  മാതാപിതാക്കളില്‍ പലര്‍ക്കും തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം കിട്ടുന്നില്ല. 

മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളെ രക്ഷിതാക്കള്‍ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കില്‍ അനുവദിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  a day ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  a day ago
No Image

മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

വിധവയെന്ന് വ്യാജപ്രചരണം: ആലപ്പുഴയിൽ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ പണം തട്ടിയ ദമ്പതികൾക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ

qatar
  •  a day ago
No Image

ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

bahrain
  •  a day ago
No Image

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ഫെബ്രുവരി 20ന്

Kerala
  •  a day ago
No Image

കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  a day ago