അതിവേഗ 'സെഞ്ച്വറി'; വിജയ് ഹസാരെയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗെയ്ക്വാദ്
വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റിതുരാജ് ഗെയ്ക്വാദ്. ടൂർണമെന്റിൽ 100 സിക്സുകൾ പൂർത്തിയാക്കിയാണ് ഗെയ്ക്വാദ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 സിക്സുകൾ നേടുന്ന താരമായും ഇതോടെ ഗെയ്ക്വാദ് മാറി. 103 മത്സരങ്ങളിൽ നിന്നും 108 സിക്സുകൾ നേടിയ മനീഷ് പാണ്ഡ്യയാണ് ഒന്നാം ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയുടെ താരമായ ഗെയ്ക്വാദ് മുംബൈക്കെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മത്സരത്തിൽ 52 പന്തിൽ 66 റൺസ് നേടിയാണ് ചെന്നൈ നായകൻ തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരം നേടിയത്.
മുംബൈക്കെതിരായ മത്സരത്തിൽ മഹാരാഷ്ട്ര 128 റൺസിന്റെ കൂറ്റൻ വിജയമാണ് മുംബൈക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തിൽ 366 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 42 ഓവറിൽ 238 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യക്കായി ഏകദിനത്തിലും മിന്നും പ്രകടനമാണ് ഗെയ്ക്വാദ് അടുത്തിടെ നടത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി ഗെയ്ക്വാദ് മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിൽ 83 പന്തിൽ 108 റൺസാണ് ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
അതേസമയം മികച്ച ഫോമിൽ കളിച്ചിട്ടും ഗെയ്ക്വാദിന് ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ല.
Chennai Super Kings captain Ruturaj Gaikwad created history in the Vijay Hazare Trophy. Gaikwad achieved a new record by completing 100 sixes in the tournament. With this, Gaikwad became the fastest player to hit 100 sixes in the history of the Vijay Hazare Trophy. Gaikwad also surpassed Manish Pandya, who hit 108 sixes in 103 matches. Gaikwad is ahead of Ishan Kishan, Yusuf Pathan and Vishnu Vinod.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."