സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനം; പിന്നാലെ പാർട്ടി അംഗത്തെ പുറത്താക്കി സി.പി.ഐ.എം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഉള്ളൂർ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ച ലോക്കൽ കമ്മിറ്റി അംഗം കെ. ശ്രീകണ്ഠനെ സി.പി.ഐ.എം പാർട്ടിയിൽ നിന്നും പുറത്താക്കി. മുൻ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കൂടിയാണ് ശ്രീകണ്ഠൻ. 2008 മുതൽ ഉള്ളൂർ ലോക്കൽ കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.
വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങിയതിന് പിന്നാലെ സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ശ്രീകണ്ഠൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
"തയ്യാറെടുക്കാൻ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ?" എന്ന് ചോദിച്ചുകൊണ്ടായിരുന്നു ശ്രീകണ്ഠന്റെ വിമർശനം. കടകംപള്ളി സുരേന്ദ്രൻ തന്നെ വഞ്ചിച്ചതായും, മത്സരത്തിന് ഒരുങ്ങാൻ ആദ്യം നിർദ്ദേശം നൽകിയ ശേഷം മറ്റൊരാളെ സ്ഥാനാർഥിയാക്കിയെന്നുമാണ് ശ്രീകണ്ഠൻ ആരോപിച്ചത്. പാർട്ടി നിലപാടിനെതിരെ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ലോക്കൽ കമ്മിറ്റി അംഗമായ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടി സി.പി.ഐ.എം സ്വീകരിച്ചത്.
K. Sreekandan, a former bureau chief of the CPM mouthpiece Deshabhimani and a long-time Local Committee member of the CPI(M) in Thiruvananthapuram, was expelled from the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."