HOME
DETAILS

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

  
Web Desk
November 21, 2025 | 6:22 AM

mother attempts ritual sacrifice of daughter at temple following astrologers advice says police child hospitalized in critical condition

ബംഗളൂരു: ക്ഷേത്രത്തില്‍ വെച്ച് മകളെ ബലി നല്‍കാന്‍ അമ്മയുടെ ശ്രമം. ഗുരുതരമായി പരുക്കേറ്റ 25കാരിയായ മകള്‍ ആശുപത്രിയിലാണ്. ബംഗളൂരു തനിസാന്ദ്ര മെയിന്‍ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. കഴുത്തിനുപിന്നിലാണ് യുവതിക്ക് വെട്ടേറ്റിരിക്കുന്നത്.

സംഭവം ഇങ്ങനെ
ബുധനാഴ്ച പുലര്‍ച്ചെയാണ് അതിഭീകരമായ സംഭവമുണ്ടായത്. അനേക്കലില്‍ താമസിക്കുന്ന സരോജമ്മ(55) മകള്‍ രേഖയുമൊത്ത് (25) കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു. പ്രാര്‍ഥിച്ചുകഴിഞ്ഞ് ഇരിക്കുന്നതിനിയെ അമ്മ പെട്ടെന്ന് വാളെടുത്ത് മകളെ വെട്ടുകയായിരുന്നു. പിന്നില്‍നിന്നാണ് സരോജമ്മ മകളെ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവര്‍ സരോജമ്മയെ പിടിച്ചുമാറ്റുകയായിരുന്നു.

രേഖയും ഭര്‍ത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു.  വഴക്കിന്റെ പേരില്‍ ഇടക്കിടെ ഇവര്‍ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കാറുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലും അവര്‍ അമ്മയോടൊപ്പമാണ് ഉണ്ടായിരുന്നത്. 

തുടര്‍ന്നാണ് മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തിയത്. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് മകളെ നരബലിനല്‍കാന്‍ സരോജമ്മ തീരുമാനിച്ചതെന്നാണ് പൊലിസിന്റെ സംശയം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. വിവാഹ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി രണ്ട് സ്ത്രീകളും അടുത്തിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നുവെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

 

police reported that a woman allegedly tried to harm her daughter at a temple based on an astrologer’s instructions. the seriously injured child is currently undergoing treatment in critical condition at a hospital. an investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  9 days ago
No Image

19 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ ഇന്ന് വിധി

Kerala
  •  9 days ago
No Image

എഐ ഉപയോ​ഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം

National
  •  9 days ago
No Image

2025 ജനുവരി മുതല്‍ നവംബര്‍ വരെ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തിയത് റെക്കോര്‍ഡ് യാത്രക്കാര്‍

bahrain
  •  9 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: മംഗളയും തുരന്തോയും അടക്കമുള്ള ട്രെയിനുകൾ വൈകും

Kerala
  •  9 days ago
No Image

ആസ്തി 10.75 ട്രില്യൻ ദിർഹം; ലോകത്തിലെ വലിയ നാലാമത്തെ നിക്ഷേപക രാജ്യായി യു.എ.ഇ

uae
  •  9 days ago
No Image

സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ താഴോട്ട്; അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിൽ

Kerala
  •  9 days ago
No Image

പടരുന്ന പകർച്ചവ്യാധികൾ; കേരളത്തിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 540 ജീവനുകൾ

Kerala
  •  9 days ago
No Image

എൽപിജി വിലക്കയറ്റ ഭീഷണിയിൽ ആഭ്യന്തര വിപണി; ഇറക്കുമതിച്ചെലവ് കൂടുന്നത് വെല്ലുവിളിയാകുന്നു; ആശങ്ക യുഎസ് കരാറിന് പിന്നാലെ

National
  •  9 days ago
No Image

തിരിച്ചെത്താനുള്ളത് 5,669 കോടി; പിൻവലിച്ച 2000 രൂപ നോട്ടുകളുടെ കണക്കുമായി ആർബിഐ

National
  •  9 days ago