അപകടക്കെണിയൊരുക്കി ഇരപ്പാംകുഴി പാലം
ഈരാറ്റുപേട്ട: അമിതവേഗത്തില്‍ ഇരപ്പാംകുഴി പാലത്തില്‍ക്കൂടി പോകുന്നവര്‍ അല്‍പം സൂക്ഷിക്കണം. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അതിലേറെ. ചിലപ്പോള്‍ ഒരുനിമിഷത്തെ അശ്രദ്ധമതി നിങ്ങള്‍ അപകടത്തില്‍പ്പെടാന്‍. കാരണം മറ്റൊന്നുമല്ല, മുഹിയദ്ദീന്‍ പള്ളി ജംഗ്ഷനില്‍ നിന്നും തടവനായിലേക്ക് പോകുന്ന മുന്‍സിപ്പല്‍ റോഡില്‍ ഇരപ്പാംകുഴി തോടിനു കുറുകെ നിര്‍മ്മിച്ചിട്ടുള്ള പാലത്തിന് കൈവരി തകര്‍ന്നിട്ട് മാസങ്ങളായി.
ഇതിനിടയില്‍ ഈ പാലത്തില്‍ നിന്നും അടുത്ത കാലത്ത് രാത്രിയില്‍ ഒട്ടോറിക്ഷായുംബൈക്കും തോട്ടീലേക്ക് മറിഞ്ഞിരുന്നു.അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും തകര്‍ന്ന കൈവരി നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൈവരിയില്ലാതെ അപകടക്കെണിയൊരുക്കി നില്‍ക്കുന്ന പാലത്തിനു സമീപംവഴിവിളക്കുകളുമില്ല. നിരവധി സ്‌കൂള്‍ വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന പാലത്തിനാണ് ഈ ദുര്‍ഗതി. ടൗണില്‍ നിന്ന് എതാനും മീറ്റര്‍ അകലെയുള്ള ഈ പാലത്തിന്റെ കൈവരി തകര്‍ന്ന വിഷയം പല പ്രാവശ്യം മുന്‍സിപ്പല്‍ അധികൃതരുടെ ശദ്ധയില്‍ പെടുത്തിയിരുന്നായി നാട്ടുകാര്‍ പറയുന്നു.ഉടന്‍ തന്നെ കൈവരി നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."