തടി കുറയ്ക്കാനും വയറുവേദനക്കും കണിക്കൊന്നയില്‍ പരിഹാരമുണ്ട്; ഉപയോഗിക്കേണ്ടത് ഇങ്ങനെ
വിഷുക്കണിയുമായി ബന്ധപ്പെടുത്തിയാണ് മലയാളികള്‍ക്കിടയില്‍ കണിക്കൊന്നയുടെ പ്രാധാന്യം. വേനല്‍ക്കാലത്ത് മാത്രം പൂക്കാറുള്ള കണിക്കൊന്ന എന്നാല്‍ കണിയൊരുക്കുന്നതിനോ അലങ്കാരത്തിനോ മാത്രം ഉപയോഗിക്കാവുന്ന പുഷ്പമല്ല എന്ന് നമ്മളില്‍ പലര്‍ക്കും അറിയാന്‍ സാധ്യതയില്ല.ഫ്‌ളോറിജന്‍, ഗ്ലൈക്കോസൈഡ്‌സ്, ആന്ത്രാക്യുനിന്‍, ഫിസ്റ്റുലിക് ആസിഡ്, സെന്നോസൈഡ്‌സ്, മ്യൂസിലേജ്, പെക്ടിന്‍, ബീറ്റാസ്റ്റിറോള്‍, ഹെക്‌സാകോസനോള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയ കണിക്കൊന്ന ആയുര്‍വേദപ്രകാരം വാത, പിത്ത, കഫദോഷങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ പറ്റിയ വസ്തുവായാണ് കണക്കാക്കപ്പെടുന്നത്.
മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിന് കണിക്കൊന്ന കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് നന്നെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വയറിന്റെ ആരോഗ്യത്തിനും കണിക്കൊന്ന ഉത്തമമാണ്. വയറുവേദനയ്ക്ക് കണിക്കൊന്നയുടെ കഷായം നല്ലതാണ്. ഇതിന്റെ കായയ്ക്കുളളിലെ കാമ്പെടുത്ത് കുരു നീക്കി പാലിലിട്ട് കാച്ചി കുടിയ്ക്കുന്നത് നല്ലതാണ്. വയറ്റിലെ അള്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കൂടിയാണ് ഇത്. ഇതിന്റെ പൂവ് ഇതിനായി ഉപയോഗിച്ചു വരുന്നു. കൊന്നക്കുരു അമീബിയാസിസ് എന്ന രോഗത്തിന് മരുന്നാണ്. മലബന്ധം നീക്കാനും ഇതേറെ നല്ലതാണ്. കൂടാതെ തടി കുറയ്ക്കുന്നതിനും കണിക്കൊന്ന സഹായിക്കാറുണ്ട്. ഇതിന്റെ തളിരില മോരില്‍ അരച്ച് കലക്കി കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതിന്റെ തോല്‍ ചതച്ച് പുരട്ടുന്നത് വേദനയുള്ള ഭാഗങ്ങളിലെ പരിഹാരത്തിനും നീരു പോകാനുമെല്ലാം ഏറെ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."