എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍
ന്യൂഡല്‍ഹി: പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സ്' (പഴയ ട്വിറ്റര്‍) പുറത്തിറക്കിയ പുതിയ ലൊക്കേഷന്‍ ഫീച്ചര്‍ (യഥാര്‍ത്ഥ നാട്) അവതരിപ്പിച്ചതോടെ, പല രാഷ്ട്രീയപ്രചാരണ, വിദ്വേഷ അക്കൗണ്ടുകളുടെയും ഉറവിടം പുറത്തുവന്ന ഞെട്ടലില്‍ ആണ് ഇലോകം. ഗസ്സയില്‍ ആക്രമണം നടത്തിവരുന്ന സയണിസ്റ്റ് നടപടിയെ പിന്തുണച്ചും, യു.എസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ 'മാഗ' കാംപയിനൊപ്പം ചേര്‍ന്നും ഇന്ത്യയില്‍ ഇസ്ലാംഭീതി ഉള്ളടക്കങ്ങള്‍ പങ്കുവച്ചുമുള്ള പല അക്കൗണ്ടുകളുടെയും യഥാര്‍ത്ഥ ഉറവിടങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
'മാഗ' (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) പ്രചാരണത്തെ പിന്തുണച്ച ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള നിരവധി പ്രധാന അക്കൗണ്ടുകള്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നൈജീരിയ, പാകിസ്ഥാന്‍, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്നും എക്‌സിന്റെ പുതിയ ഫീച്ചറായ 'എബൗട്ട് ദിസ് അക്കൗണ്ട്' വഴി കണ്ടെത്തി. ഇത് യു.എസ് രാഷ്ട്രീയത്തില്‍ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയതോടെ രാജ്യത്ത് വിവാദങ്ങള്‍ക്കും കാരണമായി.
ഉപയോക്താവിന്റെ വിശ്വാസം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിച്ച പുതിയ സംവിധാനം ഒരു അക്കൗണ്ടിന്റെ അടിസ്ഥാന മേഖല, സൃഷ്ടിച്ച തീയതി, പേര് മാറ്റങ്ങളുടെ ചരിത്രം എന്നിവ വെളിപ്പെടുത്തുന്നു. ഈ ഫീച്ചര്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ വന്‍ സ്വാധീനമുള്ള ഡസന്‍ കണക്കിന് വലതുപക്ഷ പ്രൊഫൈലുകള്‍ വന്‍ രാഷ്ട്രീയലക്ഷ്യത്തോടെയ സൃഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തി. 'അമേരിക്ക ആദ്യം' എന്നതുള്‍പ്പെടെയുള്ള അതിദേശീയത പ്രഖ്യാപിക്കുന്ന ബയോ ഉള്ള പലതും ഇന്ത്യ, നൈജീരിയ തുടങ്ങിയ മൂന്നാംലോക രാജ്യങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെട്ടതാണ്. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ളതും കുടിയേറ്റത്തെ എതിര്‍ക്കുന്നതും ട്രംപിനെ പിന്തുണയ്ക്കുന്നതുമായ ഇവാന്‍ക ന്യൂസ് ഇത്തരത്തില്‍ തുറന്നുകാട്ടപ്പെട്ട അക്കൗണ്ടുകളില്‍ ഒന്നാണ്. നൈജീരിയയില്‍ നിന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
തീവ്ര സയണിസ്റ്റ് പ്രചാരണം നടത്തുകയും ഫലസ്തീന്‍ വിരുദ്ധ വ്യാജ സന്ദേശങ്ങള്‍ പതിവായി പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരുലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള 'മരിയാന ടൈംസ്' ഇന്ത്യയില്‍ നിന്നുള്ളതാണെന്നും കണ്ടെത്തി.
ചില ഇസ്ലാമോഫോബിക് ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്നുള്ളതാണെന്ന് വെളിപ്പെട്ടതോടെ, ഇത്തരത്തിലുള്ളവ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. എക്‌സില്‍ രാഷ്ട്രീയ ഇടപെടലുകള്‍ വ്യാപകമായിരിക്കെ തുടങ്ങിയ പുതിയ ഫീച്ചര്‍, വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്ക് കനത്ത തിരിച്ചടിയായാണെന്നാണ് വിലയിരുത്തല്‍.
Propaganda accounts caught in Xs location disclosure feature Many Zionist racist and hate accounts in India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."