പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ പഠനയാത്രാ സംഘത്തിലെ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശിയായ നന്ദഗോപാൽ (22) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയുടെ ഭാഗമായി മുക്കാലിയിലെ ഭവാനിപ്പുഴയിൽ എത്തിയ വിദ്യാർഥികൾ കുളിക്കാനിറങ്ങവെയാണ് അപകടം സംഭവിച്ചത്.
പുഴയിലെ ഒഴുക്കിൽപ്പെട്ട നന്ദഗോപാലിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ കൂക്കൻപാളയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
A 22-year-old student, Nandagopal from Thiruvananthapuram, who was part of a study tour from Coimbatore, drowned in the Bhavaani River in Attappadi, Palakkad. The students had entered the river near Mukkali for a bath when the incident occurred. Forest department officials rescued him and rushed him to the Kookkanpalayam hospital, but the student was declared deceased.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."