വാഴക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലന്‍സിന്
എടവണ്ണപ്പാറ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2013-14, 2014-15 വര്‍ഷത്തില്‍ ഓഡിറ്റില്‍ കണ്ടെണ്ടത്തിയ സാമ്പത്തിക ക്രമക്കേടുകളും, അനുബന്ധമായുള്ള കാര്യങ്ങളും വിജിലന്‍സിന് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച പഞ്ചായത്ത് ഹാളില്‍ നടന്ന അടിയന്തിര ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.
2012-13, 2015-16 വര്‍ഷത്തിലേതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഓഡിറ്റ് സമര്‍പ്പിച്ചിട്ടില്ലാത്ത രേഖകളും നല്കി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെണ്ടത്താനും യോഗം തീരുമാനിച്ചു.പ്രസിഡണ്ടന്റ് ഹാജറുമ്മ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ജൈസല്‍ എളമരം, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. മുഹമ്മദ്പറക്കുത്ത്, എ.പി.തങ്കം, ശ്രീമതി അംഗങ്ങളായ എം.സി.നാസര്‍, കെ.എ.സലീം, സുരേഷ്കുമാര്‍, അഷ്റഫ്കോറോത്ത്, മുഹമ്മദ്ബഷീര്‍, വിജയരാജന്‍, ചിത്രമണ്ണറോട്ട്, പ്രീതഅശോകന്, ജമീല, സുഹറാബി, ഷീബ, ഫാത്തിമസുഹ്റ,നയീമുദ്ധീന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."