രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു
സുൽത്താൻ ബത്തേരി: അനുമതിയില്ലാതെ വനമേഖലയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്ത ഏഴ് യൂട്യൂബർമാർക്കെതിരെ വയനാട് വനംവകുപ്പ് കേസെടുത്തു. വന്യജീവികൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്ര.
കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശിയായ സാഗർ ഉൾപ്പെടെ ഏഴുപേരെ പ്രതിചേർത്താണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.അഞ്ച് ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ അനുമതിയില്ലാതെ യാത്ര ചെയ്യുകയും അതിൻ്റെ ദൃശ്യങ്ങൾ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലുള്ള പാതിരി വനമേഖലയിലൂടെയാണ് ഇവർ യാത്ര ചെയ്തത്.കുറുവാ ദ്വീപിനും പുൽപ്പള്ളിക്കും സമീപമാണ് ഈ വനമേഖല.വനഗ്രാമമായ ചേകാടിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് വഴി രാത്രിയിലാണ് ഇവർ പ്രവേശിച്ചത്.യൂട്യൂബർമാർ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ ആണ് കേസെടുക്കാൻ പ്രധാന കാരണം.
അനുമതിയില്ലാതെ വനത്തിനുള്ളിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."