നിരവധി ഗുണങ്ങളുള്ള വെര്‍ജിന്‍ വെളിച്ചെണ്ണ ബെസ്റ്റ് മോയിസ്ചറൈസറായും സ്‌ക്രബായും ഉപയോഗിക്കാമോ...?
സ്വാഭാവിക സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും വിശ്വസനീയമായ ഒന്നായി പരിഗണിക്കപ്പെടുന്നത് വെര്‍ജിന്‍ വെളിച്ചെണ്ണയെയാണ്. ചര്‍മത്തെ പോഷിപ്പിക്കാനും തിളക്കമുണ്ടാക്കാനും മാത്രമല്ല, ഒരേ സമയം സ്‌ക്രബ് ആയും മോയ്‌സ്ചറൈസര്‍ ആയും ഉപയോഗിക്കാവുന്ന അത്ഭുത ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്.
രാസവസ്തുക്കളില്ലാതെ തന്നെ വീട്ടില്‍ ഉപയോഗിക്കാവുന്ന ഒരു പൂര്‍ണ്ണമായ സ്‌കിന്‍കെയര്‍ പരിഹാരമായി വെര്‍ജിന്‍ വെളിച്ചെണ്ണ ഇന്ന് സ്ത്രീകളുടെയും പുരുഷന്മാരുടെയും ദിനചര്യയിലെ അവിഭാജ്യഘടകമാകുകയാണ്.
രാസവസ്തുക്കളില്ലാതെ തന്നെ ചര്‍മ്മത്തെ മൃദുവും ആരോഗ്യകരവും ആക്കാന്‍ സഹായിക്കുന്ന വെളിച്ചെണ്ണ ഒരേ സമയം സ്‌ക്രബ് ആയും മോയ്‌സ്ചറൈസര്‍ ആയും ഉപയോഗിക്കാം.

ഡെഡ് സെല്‍ നീക്കം ചെയ്യാനും വരള്‍ച്ച കുറയ്ക്കാനും ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും വെര്‍ജിന്‍ വെളിച്ചെണ്ണ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ഒരു ലളിതവും സുരക്ഷിതവുമായ പരിഹാരമാണ്.
ചര്‍മസംരക്ഷണം
വെര്‍ജിന്‍ വെളിച്ചെണ്ണ ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു. സ്ഥിരമായി വെര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മം ലഭിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ഇത് നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണ്.
ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നു സംരക്ഷിക്കുകയും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനുവേണ്ടി സഹായിക്കുകയും ചെയ്യുന്നു. പല പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളി ലെയും ഒരു ഘടകമാണ് ഈ എണ്ണ. മുടിക്കു തിളക്കം കൂട്ടുവാന്‍ പുറമെ പുരട്ടുന്നത് ഉത്തമമാണ്.

മുടിയില്‍ പുരട്ടി അല്‍പസമയം വച്ചശേഷം കഴുകികളയാം. മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മൃദുവാകുന്നതുമാണ്. തലയോട്ടിയില്‍ ജലാംശം നല്‍കുന്നതിനും താരന്‍ തടയുന്നതിനും മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും വെര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
നല്ലൊരു മേക്കപ്പ് റിമൂവറായും വെര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ളതും മുഖക്കുരു കൂടിയതുമായ ചര്‍മത്തിന് ഈ എണ്ണ അത്ര നല്ലതല്ല. അധിക ജലാംശം ആവശ്യമുള്ള വരണ്ട ചര്‍മങ്ങളില്‍ വെര്‍ജിന്‍ വെളിച്ചെണ്ണ മികച്ചതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടി നോക്കുക. പ്രശ്‌നമില്ലെങ്കില്‍ ക്രമേണ ഉപയോഗിക്കാവുന്നതാണ്.
ബോഡി സ്‌ക്രബ്
വെര്‍ജിന്‍ വെളിച്ചെണ്ണ ഒരു ബോഡി സ്‌ക്രബ് ആയും ഉപയോഗിക്കാം. കൈകാലുകള്‍ മങ്ങിയതായി കാണപ്പെടുകയും വരണ്ടതായി തോന്നുകയും ചെയ്താല്‍ വെര്‍ജിന്‍ വെളിച്ചെണ്ണ ഒരു ബോഡി സ്‌ക്രബ് ആയി ഉപയോഗിക്കാം. ഇതു ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കും.
വിണ്ടു കീറിയ പാദങ്ങളില്‍, ചുണ്ടുകളില്‍ പുരട്ടാനും ഈ എണ്ണ നല്ലതാണ്. ശരീരത്തിന്റെ ദുര്‍ഗന്ധം മാറ്റുവാനും വെര്‍ജിന്‍ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. മാത്രമല്ല, വായില്‍ വച്ചു കുറച്ചു സമയം ഗാര്‍ഗിള്‍ ചെയ്യുന്നത് വായില്‍ നിന്നു രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ പുറം തള്ളാനും സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."