മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവരാണോ...? അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍... തെറ്റുകള്‍ വരുത്തരുത്
ഈ അടുത്തകാലത്താണ് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം സ്ത്രീകള്‍ക്കിടയില്‍ കൂടുതലായും തുടങ്ങിയത്. സാനിറ്ററി പാഡിനേക്കാള്‍ സുരക്ഷിതവും ചെലവു കുറവും പരിസ്ഥിതി സൗഹാര്‍ദമായവയുമാണ് ഇത്തരം കപ്പുകള്‍. ഒരു കപ്പ് 10 വര്‍ഷത്തോളം കഴുകി വൃത്തിയായി സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. സ്ത്രീ ശരീരത്തിലുണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് ആര്‍ത്തവമെന്നും പിരീഡ്‌സ് എന്നും മെന്‍സസ് എന്നും മാസമുറ എന്നുമൊക്കെ പറയുന്നവ.
മാസമുറ സമയത്ത് ഗര്‍ഭാശയമുഖം അഥവാ സെര്‍വിക്‌സിനു തൊട്ടു താഴെയായി ഇവ വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈര്‍പ്പവും രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥതയും ഉണ്ടാവുകയുമില്ല. ചരിഞ്ഞാലോ ഇരുന്നാലോ കമിഴ്ന്നാലോ ഒന്നും ലീക്ക് ഉണ്ടാവുമെന്ന ഭയക്കേണ്ടതുമില്ല. ചാടുകയും ഓടുകയും എന്തുവേണമെങ്കിലും ചെയ്യാം.
എന്താണ് മെന്‍സ്ട്രല്‍ കപ്പ്
സ്ത്രീകള്‍ക്ക് ഉപയോഗിക്കാനായുള്ള ഒരുതരം ശുചിത്വ ഉല്‍പ്പന്നമാണ് മെന്‍സ്ട്രല്‍ കപ്പ്. റബര്‍ അല്ലെങ്കില്‍ സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച മണിയുടെ ആകൃതിയിലുള്ള ചെറിയൊരു കപ്പാണ്. ഇത് ആര്‍ത്തവ ദ്രാവകം ശേഖരിക്കാന്‍ ഉപയോഗിക്കുന്നു. ഓരോ തവണ ഉപയോഗിക്കുമ്പോഴും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഒരു തവണയെങ്കിലും തിളച്ച വെള്ളത്തിലിട്ട് അണുവിമുക്തമാക്കുക.
യാത്ര ചെയ്യുന്നവര്‍ക്കും ബാത്ത്‌റൂം സൗകര്യം കുറഞ്ഞവര്‍ക്കുമൊക്കെ ഏറ്റവും ഉപകാരമാണിത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇതുപയോഗിക്കാവുന്നതുമാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നീ വലുപ്പത്തിലുള്ള കപ്പുകളാണ് വിപണിയിലുള്ളത്. കുട്ടികളുടെ പ്രായമനുസരിച്ച് സൈസ് തിരഞ്ഞെടുക്കാവുന്നതാണ്.
ഇതുപയോഗിക്കുന്നത് കൊണ്ട് യാതൊരു അപകടങ്ങളോ ബുദ്ദിമുട്ടോ ഉണ്ടാവില്ല. ഇടയ്ക്കിടെ പാഡ് മാറ്റുന്ന ബുദ്ദിമുട്ടുമില്ല. 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞാല്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്തു വയ്ക്കുക.

ആര്‍ത്തവ കപ്പുകള്‍ സുരക്ഷിതമാണോ?
മെന്‍സ്ട്രല്‍ കപ്പുകളുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ അപകടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ആര്‍ക്കൊക്കെ ഉപയോഗിക്കാന്‍ പാടില്ല
മെന്‍സ്ട്രല്‍ കപ്പ് സുരക്ഷിതമാണെങ്കിലും അവ എല്ലാവര്‍ക്കും അനുയോജ്യമാവണമെന്നില്ല. നിങ്ങള്‍ക്ക് സിലിക്കണിനോട് അലര്‍ജിയുണ്ടെങ്കില്‍ അല്ലെങ്കില്‍ ശരിയായി ഇട്ടാലും വേദനയോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ശ്രദ്ധിക്കേണ്ടത്
ശരിയായ വലുപ്പത്തിലുള്ള കപ്പ് ധരിക്കാന്‍ ശ്രദ്ധിക്കുക. എപ്പോഴും കൈകള്‍ നന്നായി കഴുകിക്കൊണ്ട് തുടങ്ങുക. 12 മണിക്കൂറില്‍ കൂടുതല്‍ ഒരിക്കലും വയ്ക്കരുത്. ബ്ലീഡിങ് അധികമില്ലെങ്കില്‍ പോലും.
എങ്ങനെ ഉപയോഗിക്കാം?
കപ്പ് വാങ്ങുമ്പോള്‍ ഉപയോഗിക്കുന്ന രീതി അതോടൊപ്പമുള്ള പാംലെറ്റില്‍ ലഭ്യമാകുന്നതാണ്. കപ്പിന്റെ ഉപയോഗം ശരിയായ രീതിയില്‍ അല്ലെങ്കിലോ വലുപ്പത്തിന്റെ അളവ് ശരിയായില്ലെങ്കിലോ ഇതുപയോഗിച്ചു തുടങ്ങി കുറച്ചു മാസങ്ങള്‍ കപ്പിനൊപ്പം പാഡും ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതുപയോഗിച്ചു ശീലമായാല്‍ പാഡ് ഒഴിവാക്കുകയും ചെയ്യാം. കൃത്യമായ രീതിയില്‍ വച്ചാല്‍ ഒരു പ്രശ്‌നവുമുണ്ടാവില്ല.
ഇപ്പോഴും പല സ്ത്രീകള്‍ക്കും താല്‍പര്യമുണ്ടെങ്കിലും ഇതേകുറിച്ചുള്ള ആശങ്കകളും പേടിയും സംശയങ്ങളുമുണ്ട്.
Menstrual cups have recently become more popular among women due to their safety, affordability, and environmental benefits. Unlike sanitary pads, a menstrual cup can be cleaned and reused for up to 10 years. It is placed just below the cervix, where it collects menstrual blood internally, preventing moisture, discomfort, and leakage. Users can move freely—sit, run, bend, or exercise—without worry. A menstrual cup is a small bell-shaped cup made of silicone or rubber. After each use, it should be washed with warm water and mild soap and occasionally sterilized in boiling water. It is especially useful for travelers and those with limited restroom access. Cups come in small, medium, and large sizes, chosen based on age and comfort. Generally, menstrual cups are safe, with no major health risks reported. However, they may not suit everyone. Women with silicone allergies or those experiencing pain or discomfort despite correct placement should avoid them.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."