പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബർ 4, 5 തീയതികളിലാണ് അദ്ദേഹം ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.
23-ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തുന്നതിനും ഈ സന്ദർശനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
കൂടിക്കാഴ്ചകൾ ഇങ്ങനെ
റഷ്യൻ പ്രസിഡന്റ് പുടിനെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിക്കും. തുടർന്ന് അദ്ദേഹത്തിന് വിരുന്ന് നൽകും.
ഇതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വിശദമായ ചർച്ചകൾ നടത്തും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരീഫ് ഭീഷണികളടക്കം കൂടിക്കാഴ്ചയിൽ ചർച്ചായാകും. കൂടാതെ, ഇരു രാജ്യങ്ങൾക്കും താത്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചചെയ്യും. റഷ്യ - യുക്രൈൻ സംഘർഷത്തിനു ശേഷമുള്ള പുടിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല ബന്ധം ഊഷ്മളമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Russian President Vladimir Putin will visit India on December 4-5 at the invitation of Prime Minister Narendra Modi for the 23rd India-Russia Annual Summit. The visit aims to review progress in bilateral relations, strengthen the Special and Privileged Strategic Partnership, and discuss regional and global issues of mutual interest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."