കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ
ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി പദവി തർക്കം രൂക്ഷമായി തുടരുന്നതിനിടെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും നാളെ കൂടിക്കാഴ്ച നടത്തും. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് നാളെ നടക്കുന്ന ഈ നിർണായക കൂടിക്കാഴ്ച. സംസ്ഥാനത്ത് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇരു നേതാക്കളുടെയും ചർച്ച. കൂടിക്കാഴ്ച മുന്നിൽക്കണ്ട് ഡി കെ ശിവകുമാർ ഇന്ന് രാത്രി നടത്താനിരുന്ന ഡൽഹി യാത്ര മാറ്റിവെച്ചു. സംസ്ഥാനതലത്തിൽ സമവായം കണ്ടെത്താനുള്ള നീക്കം നടക്കുന്നതിന്റെ സൂചനയായാണ് കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇരു നേതാക്കളും ഡൽഹിയിലേക്ക് പോകാനിരിക്കെ സംസ്ഥാനത്ത് വെച്ച് തന്നെ സമവായത്തിനുള്ള നീക്കം നടത്തുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നിർദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച ഒരുങ്ങിയത്.
അതേസമയം സമവായ ചർച്ചകൾക്ക് മുന്നോടിയായി ഡി കെ ശിവകുമാർ പൊതുവേദിയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചാവിഷയം. സോണിയാഗാന്ധി അധികാരം ത്യജിച്ച സംഭവം ചൂണ്ടിക്കാട്ടിയുള്ള ശിവകുമാറിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിയത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചതിനുശേഷം പ്രധാനമന്ത്രിയാകാനുള്ള അവസരം സോണിയാ ഗാന്ധി ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു ശിവകുമാറിന്റെ പരാമർശം. പകരം, മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിങ്ങിനെ ഉയർത്തിക്കാട്ടിയതും അദ്ദേഹം അനുസ്മരിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ് ഡി കെ ശിവകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രസംഗത്തിനിടെ, സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്ന് ഡി കെ ശിവകുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. "2028-ലെ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി ഞങ്ങളെ അനുഗ്രഹിക്കണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 'വാക്കിന്റെ' പേരിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ പോര് ഉടലെടുത്തിരുന്നു. "ഒരു വാക്ക് ജനങ്ങൾക്ക് വേണ്ടിയുള്ള ലോകം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ അതിന് ശക്തിയില്ലെന്ന" സിദ്ധരാമയ്യയുടെ പ്രതികരണം ഡി കെ ശിവകുമാറിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തൽ.
'വാക്കിന്റെ ശക്തി ലോകശക്തിയാണ്' എന്ന് നേരത്തെ ഡി കെ ശിവകുമാർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം ഈ പോസ്റ്റിനെ 'വ്യാജം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ പോസ്റ്റിന് പുറമെ ബെംഗളൂരുവിലെ പരിപാടിയിലും ശിവകുമാർ സമാനമായ പരാമർശം നടത്തിയിരുന്നു. സമവായ ചർച്ചകൾ നടക്കാനിരിക്കെ, ഇരു നേതാക്കളുടെയും നാളത്തെ കൂടിക്കാഴ്ച കർണാടക രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും.
The ongoing power tussle between Karnataka Chief Minister Siddaramaiah and his Deputy, D.K. Shivakumar, over the CM post has intensified. Amid speculation about a "power-sharing agreement" (where Shivakumar would take over halfway through the five-year term), the Congress high command has instructed both leaders to meet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."