HOME
DETAILS

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

  
November 29, 2025 | 6:01 AM

fire at baby memorial hospital brought under control

 

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയില്‍ എസിയുടെ യന്ത്രഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.

എസി ചില്ലര്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. ഉടന്‍ തന്നെ ജീവനക്കാര്‍ തീ അണച്ചെന്നും ആശുപത്രി എജിഎംപിആര്‍ സലില്‍ ശങ്കര്‍ അറിയിച്ചു. ടെറസിന്റെ ഭാഗത്ത് എസിയുടെ ഭാഗങ്ങള്‍ വച്ച സ്ഥലത്ത് നിന്നാണ് തീപടര്‍ന്നത്. ഫയര്‍ ഫോഴ്‌സ് എത്തും മുമ്പേ തീ അണച്ചുവെന്നും രോഗികള്‍ക്ക് പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും സലില്‍ ശങ്കര്‍ പറഞ്ഞു.

ആശുപത്രി പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിച്ചു. മുന്‍ കരുതല്‍ എന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചത്. നിയമ പ്രകാരമാണ് എസി ഭാഗങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതറും അറിയിച്ചു.

വലിയ രീതിയിലാണ് തീപിടിത്തമുണ്ടായത്. ഒമ്പതാം നിലയില്‍ നിന്ന് വലിയ രീതിയില്‍ തീയും പുകയും ഉയരുന്ന ദൃശ്യങ്ങളടക്കം പുറത്തവന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തെതുടര്‍ന്ന് അഞ്ചു ഫയര്‍യൂണിറ്റുകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രോഗികളെ മുഴുവനായും ആശുപത്രിയിലേക്ക് തിരിച്ചു കയറ്റിയിട്ടുണ്ട്.

രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പുറത്തുണ്ടായിരുന്ന ജീവനക്കാരെയും ഡോക്ടര്‍മാരെയും അകത്തേക്ക് കയറ്റി. ആളപായമില്ലെന്നും തീ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയെന്നും എംകെ രാഘവന്‍ എംപിയും പ്രതികരിച്ചു. ആര്‍ക്കും പരിക്കില്ലെന്നും ആശങ്കയില്ലെന്നും എംകെ രാഘവന്‍ പറഞ്ഞു. 

തീപിടിത്തതെതുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതരുമായി സംസാരിച്ചു. രോഗികള്‍ സുരക്ഷിതരെന്ന് ആശുപത്രി അധികൃതര്‍ മന്ത്രിയെ അറിയിക്കുകയും ചെയ്തു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ കോളജില്‍ ഐസിയു, വെന്റിലേറ്റര്‍ ഒരുക്കാനുള്ള നിര്‍ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്.

തീ പിടിച്ച കെട്ടിടത്തിന്റെ എട്ടാം നിലയിലടക്കം രോഗികളുണ്ടായിരുന്നു. ജീവനക്കാര്‍ക്കൊപ്പം ഈ നിലയില്‍ രോഗികള്‍ക്കൊപ്പമുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളുമായി. എത്രയും വേഗം രോഗികളെ മാറ്റിയതും തീ പെട്ടെന്ന് അണച്ചതുമാണ് വലിയ അപകടമൊഴിവാക്കിയത്.

 

A fire that broke out at Baby Memorial Hospital in Kozhikode has been brought under control. The incident occurred on the 9th floor of the C Block, in an area where AC machinery parts were stored. The fire reportedly started during AC chiller installation work.

Hospital staff managed to extinguish the fire even before the fire force arrived. No patients were affected, and the hospital resumed full operations shortly after. As a precaution, people were briefly evacuated. Hospital officials stated that the AC components were installed as per regulations and there is no cause for concern.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  13 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  13 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  13 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  13 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  13 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  13 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  13 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  13 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  13 days ago