കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
ഹരിപ്പാട് : കെഎസ്ആര്‍ടിസി സുപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ചു രണ്ടു യുവാക്കള്‍ക്കു ദാരുണാന്ത്യം. അഗ്നിരക്ഷാനിലയും ചേര്‍ത്തല ഓഫിസിലെ ഉദ്യോഗസ്ഥന്‍ കുമാരപുരം കൊച്ചു കരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളില്‍ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകനായ ഗോകുല്‍ (24) ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെയും തുളസിയുടെയും മകന്‍ ശ്രീനാഥ്(24) മാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30ടോയാണ് അപകടം നടന്നത്.
ഗവ. ആശുപത്രിക്കടുത്ത് പടിഞ്ഞാറ് യൂണിയന്‍ ബാങ്കിനു മുമ്പിലായിരുന്നു അപകടം. ഹരിപ്പാട്ടെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു ശേഷം രണ്ടു പേരും വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. തലയ്ക്കു ഗുരതരമായി പരിക്കേറ്റ രണ്ടുപേരും തത്ക്ഷണം തന്നെ മരിച്ചു. ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ തലയടിച്ച് റോഡിലേക്കു വീഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലുണ്ട്.
A tragic accident occurred on Sunday around 11:30 p.m., when a KSRTC superfast bus collided with a motorcycle, killing two young men. The victims were Gokul (24), son of Pradeep Kumar and Girija of Cheduvalli near Kumarapuram Kochu Karunattu Temple, and Sreenath (24), son of Sreekumar and Thulasi of Sreenilayam. Gokul was an official at the Fire and Rescue Station, Cherthala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."